റെയില്‍വേ സ്റ്റേഷന് റോഡ് നന്നാക്കൽ വൈകുന്നു
text_fieldsഅതിരമ്പുഴ: ഏറ്റുമാനൂർ റെയില്‍വേ സ്റ്റേഷന് റോഡ് സഞ്ചാരയോഗ്യമല്ലാതായി നാളുകൾ പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. റോഡിന് ഇരുവശവും കാടുപിടിച്ച് കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. വഴിവിളക്കുകള്‍ കത്താത്തതിനാല്‍ രാത്രി ട്രെയിന്‍ ഇറങ്ങുന്ന യാത്രക്കാര്‍ ഭീതിയിലാണ് പുറത്തേക്ക് കടക്കുന്നത്.
സ്ഥലം റെയില്‍വേയുടെ ആയതിനാല്‍ പഞ്ചായത്തിന് ഈ കാര്യത്തില്‍ നടപടികള്‍ എടുക്കാന്‍ സാധിക്കില്ലെന്ന് പ്രസിഡന്റ് സജി തടത്തില്‍ പറഞ്ഞു. റെയില്‍വേ പരിസരത്ത് തന്നെയുള്ള തുരുത്തിക്കാട് റോഡും മനയക്കപ്പാടം റോഡും തകര്‍ന്ന നിലയിലാണ്.
പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളിലേക്ക് എത്താന്‍ സഹായിക്കുന്ന റോഡാണിത്. വലിയ കുഴികളാണുള്ളത്.ചുറ്റും കാടുപിടിച്ച തുരുത്തിക്കാട് റോഡ് നന്നാക്കണമെങ്കിലും റെയില്‍വേ കനിയണം. 2015 ല്‍ പണി പൂര്‍ത്തിയാക്കിയതാണ് മനയ്ക്കപ്പാടം റോഡ്. നിര്‍മാണത്തിലെ പിഴവുകള്‍ മൂലം കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ കുഴികള്‍ രൂപപ്പെട്ടിരുന്നു. ഈ റോഡ് നന്നാക്കാന്‍ നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയിരുന്നെങ്കിലും അധികൃതര്‍ കണ്ണടച്ചമട്ടാണ്. റോഡുകള്‍ പുനര്‍നിര്‍മിച്ച് യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.