മഴ; 265 വൈദ്യുതി പോസ്റ്റ് തകർന്നു; 3.33 കോടിയുടെ നഷ്ടം
text_fieldsകോട്ടയം: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ കെ.എസ്.ഇ.ബിക്ക് 3.33 കോടിയുടെ നഷ്ടം. 265 പോസ്റ്റ് ഒടിഞ്ഞു. 764 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. 307 ട്രാൻസ്ഫോർമറിനും തകരാർ സംഭവിച്ചു. ജൂലൈ ഒന്നുമുതൽ ഏഴുവരെയുള്ള പ്രാഥമിക കണക്കാണിത്.
കോട്ടയം സർക്കിളിൽ പള്ളം, ചങ്ങനാശ്ശേരി, വൈക്കം ഡിവിഷനുകളിലായി 67,224 കണക്ഷനുകൾക്ക് തകരാറുണ്ടായി. 1.97 കോടി രൂപയുടെ നഷ്ടമാണ് കോട്ടയം സർക്കിളിൽ കണക്കാക്കിയിട്ടുള്ളത്. പാലാ, പൊൻകുന്നം ഡിവിഷനുകൾ ഉൾപ്പെടുന്ന പാലാ സർക്കിളിലെ 322 ട്രാൻസ്ഫോർമറുകൾക്ക് തകരാർ സംഭവിച്ചു. 60 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു.
145 പോസ്റ്റ് ഒടിഞ്ഞു. 1.35 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. മുഴുവൻ വൈദ്യുതി കണക്ഷനുകളും പരമാവധി വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും 99 ശതമാനവും വിജയിച്ചതായും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.