പ്രവാസി ദുരിതാശ്വാസനിധിയില്‍ റെക്കോഡ് ഗുണഭോക്താക്കള്‍
text_fieldsകോട്ടയം: നോര്‍ക്ക റൂട്ട്സിെൻറ പ്രവാസി ദുരിതാശ്വാസ നിധിയായ 'സാന്ത്വന പദ്ധതി' വഴി കഴിഞ്ഞ സാമ്പത്തികര്ഷം നടന്നത് റെക്കോഡ് സഹായവിതരണം. 4614 പേര്‍ക്കായി 30 കോടി 2021-22ല്‍ നൽകി. പദ്ധതി വിഹിതത്തില്‍ 100 ശതമാനം വിനിയോഗത്തോടെയാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് സാന്ത്വന എത്തിയത്.
തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം ലഭിച്ചത്-853. ഏറ്റവും കുറവ് ഇടുക്കിയിലും. അഞ്ചുപേരാണ് ഇവിടെ ഗുണഭോക്താക്കള്‍. കൊല്ലം-715, തിരുവനന്തപുരം-675 , മലപ്പുറം-521, കോഴിക്കോട്-405, പാലക്കാട്-265, ആലപ്പുഴ-255, എറണാകുളം-250, കണ്ണൂര്‍-205, പത്തനംതിട്ട-200, കാസർകോട്-105, കോട്ടയം-150, വയനാട്-10 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഗുണഭോക്താക്കളുടെ എണ്ണം.
2017-18 വര്‍ഷത്തില്‍ 1053 പേര്‍ക്കാണ് സാന്ത്വന വഴിയുള്ള സഹായം ലഭിച്ചത്. 6.30 കോടിയാണ് അക്കൊല്ലം വിതരണം ചെയ്തത്. തിരികെയെത്തിയ കേരളീയര്‍ക്കായുള്ള നോര്‍ക്കയുടെ ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് www.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി മലയാളികളുടെ/ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 100,000 രൂപ, പെണ്മക്കളുടെ വിവാഹാവശ്യത്തിന് 15000 രൂപ, പ്രവാസിക്ക്/കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം. വിശദാംശങ്ങള്‍ക്ക് 1800-425-3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 0091 880 20 12345 എന്ന നമ്പറില്‍ വിദേശത്തുനിന്ന് മിസ്ഡ് കാള്‍ സേവനവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.