10 സെക്കന്‍ഡില്‍ 28 സംസ്ഥാനത്തിെൻറ പേര് പറഞ്ഞ് രഹക്ക് റെേക്കാഡ്
text_fieldsകാഞ്ഞിരപ്പള്ളി: 10 സെക്കൻഡും 83 മില്ലി സെക്കന്‍ഡുമെടുത്ത് രാജ്യത്തെ 28 സംസ്ഥാനത്തിെൻറ പേര് പറഞ്ഞ് രഹ നേടിയത് ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍. ഇടക്കുന്നം മഠത്തില്‍ നാസറുദ്ദീന്‍_-ഷാഹിന ദമ്പതികളുടെ മകള്‍ രഹ നാസറുദ്ദീന്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥിനിക്കാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ ഗ്രാൻഡ് മാസ്റ്റേഴ്സ് പദവിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരവും ലഭിച്ചത്.
ഇടക്കുന്നം മേരിമാത പബ്ലിക് സ്കൂളിലെ പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലത്തിന് കാത്തിരിക്കുന്നതിനിടയിലാണ് രഹക്ക് അംഗീകാരം എത്തിയത്.സംഗീതത്തിലും ചിത്രരചനയിലും താൽപര്യമുള്ള രഹ വെറുതെയിരുന്നപ്പോള്‍ നടത്തിയ ശ്രമമാണ് അംഗീകാരത്തിനിടയാക്കിയത്. ചിത്രരചനയിലും സംഗീതത്തിനുമെല്ലാം നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. പിതാവ് നാസറുദ്ദീന്‍ മസ്കത്തില് ബിസിനസാണ്. ശബാന അസര്‍, ബിലാന അഫ്സല് എന്നിവര്‍ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.