കോവിഡ്: ആരോഗ്യകേരളത്തിെൻറ െകാടിപിടിച്ച് രേഷ്മ മോഹൻദാസ്
text_fieldsകോട്ടയം: ''നിരീക്ഷണകാലം കഴിഞ്ഞുവരുമ്പോൾ കോവിഡ് ചികിത്സക്കാരെങ്കിലുമുണ്ടെങ്കിൽ അവിടെത്തന്നെ എന്നെ നിയോഗിക്കണം'' കോവിഡ് ബാധിച്ച രാജ്യത്തെ ആദ്യ ആരോഗ്യപ്രവർത്തകയായ രേഷ്മ, കോട്ടയം മെഡിക്കൽ കോളജിൽനിന്ന് രോഗം ഭേദമായി മടങ്ങുന്നതിനിടെ യാത്രയാക്കാനെത്തിയ സൂപ്രണ്ട് അടക്കമുള്ളവരോട് പറഞ്ഞ വാക്കുകളായിരുന്നു ഇത്. കേരളം അഭിമാനപൂർവം എഴുന്നേറ്റുനിന്ന നിമിഷങ്ങൾ. രാജ്യവും കൈയടിച്ച നിമിഷം. കേരളത്തിെൻറ കോവിഡ് ജീവിതത്തിന് ഒരാണ്ട് തികയുേമ്പാൾ ആ ഓർമകളിലാണ് രേഷ്മ.
രണ്ടാംഘട്ടമായി കേരളത്തിലേക്ക് കോവിഡ് കടന്നെത്തിയ റാന്നി കുടുംബത്തിെല തോമസിനെയും (93) ഭാര്യ മറിയാമ്മയെയും പരിചരിച്ച കോട്ടയം മെഡിക്കൽ കോളജിലെ 16 അംഗ സംഘത്തിലെ അംഗമായിരുന്നു രേഷ്മ. ഐസൊലേഷൻ വാർഡിലായിരുന്ന രേഷ്മക്ക് മാർച്ച് 23ന് ഉച്ചക്ക് രോഗലക്ഷണങ്ങൾ കണ്ടു. പിറ്റേന്നു സ്ഥിരീകരിച്ചു. 13 ദിവസത്തിനുശേഷം ആശുപത്രി വിട്ടു. ഹോം ക്വാറൻറീനും പൂർത്തിയാക്കി ഏപ്രിൽ 20 മുതൽ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. മറ്റ് ചില ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ഇവർ തൃപ്പൂണിത്തുറ തിരുവാങ്കുളത്തെ വീട്ടിൽ വിശ്രമത്തിലാണ്.
ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളെന്നാണ് രേഷ്മ ഇക്കാലത്തെ വിശേഷിപ്പിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിളിച്ചതും നിറചിരിയോടെയാണ് ഓർത്തെടുക്കുന്നത്. മന്ത്രി വിളിക്കുേമ്പാൾ എന്താ പറയേണ്ടതെന്ന് അറിയാത്ത വേവലാതി. പക്ഷേ, ടീച്ചർ വിളിച്ചിട്ട് മോളേ, എന്തുപറ്റി എന്നു ചോദിച്ചപ്പോൾത്തന്നെ ആ ടെൻഷൻ മാറി -രേഷ്മ കൂട്ടിച്ചേർക്കുന്നു. രോഗം ബാധിച്ചപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ പൂർണപിന്തുണ നൽകി. ഹോം ക്വാറൻറീൻ തൃപ്പൂണിത്തുറ തിരുവാങ്കുളത്ത് ഭർത്താവിെൻറ വീട്ടിലായിരുന്നു. ആരിൽനിന്നും ബുദ്ധിമുട്ട് ഉണ്ടായില്ല. കോട്ടയത്ത് കടുത്തുരുത്തിയിലെ എെൻറ വീട്ടിലുള്ളവർക്ക് ചില ചെറിയ പ്രശ്നങ്ങളുണ്ടായി. ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരോട് സംസാരിച്ചതോടെ പ്രശ്നങ്ങളെല്ലാം ഒതുങ്ങി -രേഷ്മ പറഞ്ഞു.
കോട്ടയം കടുത്തുരുത്തി സ്വദേശിയായ രേഷ്മ വിവാഹത്തോടെയാണ് ഭർത്താവ് ഉണ്ണികൃഷ്ണെൻറ നാടായ തിരുവാങ്കുളത്തേക്ക് എത്തുന്നത്. പിതാവ് മോഹൻദാസിെൻറ ആഗ്രഹമായിരുന്നു മകളെ നഴ്സാക്കിയത്. നെടുമങ്ങാട് നൈറ്റിങ്ഗേൽ കോളജ് ഓഫ് നഴ്സിങ്ങിലാണ് പഠിച്ചത്. 2017ലാണ് കോട്ടയം മെഡിക്കൽ കോളജിൽ ജോലിക്ക് ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.