കായലോരത്ത് ഡബിൾ ഡെക്കർ ബസിൽ ഭക്ഷണശാല
text_fieldsകോട്ടയം: വൈക്കം കായലിെൻറ തീരത്ത് ഡബിൾ ഡെക്കർ ബസിൽ കെ.ടി.ഡി.സി ഒരുക്കിയ ഭക്ഷണശാലയിലിരുന്ന് രുചികരമായ വിഭവങ്ങൾ ഇനി ആസ്വദിക്കാം. ഫുഡി വീൽസ് എന്ന പേരിൽ കെ.എസ്.ആർ.ടി.സി എൻജിനീയറിങ് വിഭാഗം നിർമിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം ഒക്ടോബർ ഒമ്പതിന് മന്ത്രിമാരായ ആൻറണി രാജു, പി.എ. മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് നിർവഹിക്കും.
സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിക്കും. വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടം ചെയ്ത ബസാണ് രൂപമാറ്റം വരുത്തി ഡബിൾ ഡെക്കർ ആക്കിയത്. ഏഴ് മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
40 ലക്ഷം രൂപയാണ് നിർമാണ ചെലവ്. 20 ഇരിപ്പിടങ്ങളുള്ള താഴത്തെ നില പൂർണമായും ശീതീകരിച്ചതാണ്. 24 ഇരിപ്പിടങ്ങളുള്ള മുകളിലത്തെ നില ഓപൺ ഡെക്ക് മാതൃകയിലാണ്. സമീപമുള്ള പുൽത്തകിടിയിലും ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
കെ.ടി.ഡി.സിയുടെ ബോട്ട് മാതൃകയിലുള്ള ഭക്ഷണശാലക്ക് സമീപമാണ് പുതിയ ഡബിൾ ഡെക്കർ ഭക്ഷണശാലയും സജ്ജമായിട്ടുള്ളത്. ടോയ്ലറ്റ് സൗകര്യമടക്കം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.