പ്രകൃതിക്ഷോഭ സാധ്യത; മലയോര മേഖലകളില്‍ അതിജാഗ്രത
text_fieldsകോട്ടയം: ന്യൂനമർദത്തെ തുടര്‍ന്ന് പ്രകൃതി ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലകളില്‍ അതിജാഗ്രത നിര്‍ദേശം.
കാറ്റിെൻറ വേഗം 60 കിലോമീറ്ററില്‍ കൂടാൻ ഇടയുള്ള കേന്ദ്രങ്ങളില്‍ അടിയന്തര സാഹചര്യമുണ്ടായാൽ ക്യാമ്പുകളിലേക്ക് മാറുന്നതിന് സജ്ജരായിരിക്കണമെന്നറിയിച്ച് മൈക്ക് അനൗണ്‍സ്മെൻറ് നടത്തി.
ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ജനങ്ങളെ സുരക്ഷിതരായി താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കലക്ടര്‍ എം. അഞ്ജന അറിയിച്ചു. എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങൾക്കും വെള്ളിയാഴ്ച നിരോധനം ഏർപ്പെടുത്തി.
മത്സ്യത്തൊഴിലാളികള്‍ തിരികെയെത്തി
ജില്ലയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികള്‍ മത്സ്യത്തൊഴിലാളി സൊസൈറ്റികള്‍ മുഖേന ജില്ല ദുരന്തനിവാരണ അതോറിറ്റി നല്കിയ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് തിരികെയെത്തി.
മത്സ്യത്തൊഴിലാളി മേഖലകളില്‍ ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തില്‍ മൈക്ക് അനൗണ്മെൻറിലൂടെ ജാഗ്രത നിര്‍ദേശം നല്‍കുന്നുണ്ട്.
എന്‍.ഡി.ആര്.എഫ് കോട്ടയത്ത്
ബുധനാഴ്ച ജില്ലയില്‍ എത്തിച്ചേര്‍ന്ന എന്‍.ഡി.ആര്.എഫ് സംഘം വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലത്തെ സാഹചര്യം വിലയിരുത്തിയശേഷമായിരിക്കും കോട്ടയത്ത് ക്യാമ്പ് ചെയ്യുന്ന ഇവരുടെ സേവനം ആവശ്യമുള്ള മേഖല ഏതെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി തീരുമാനിക്കുക.
പൊലീസും അഗ്നിരക്ഷാസേനയും സജ്ജം
പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ വിന്യാസം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് ആവശ്യമായ സാമഗ്രികളുടെയും വാഹനങ്ങളുടെയും ലഭ്യത ഉറപ്പാക്കി.
പ്രാദേശിക തലങ്ങളില്‍ കുറ്റമറ്റ ജാഗ്രത സംവിധാനം ഉറപ്പാക്കുന്ന ചുമതല വില്ലേജ് ഓഫിസര്‍മാര്‍ക്കാണ്.
പഴക്കമുള്ള ഹോര്ഡിങ്ങുകള്നീക്കണം
അപകടകരമായി നില്ക്കുന്ന മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റുന്ന നടപടികളും മുന്നൊരുങ്ങളുടെ ഭാഗമായി വൈദ്യുതി വിതരണ സംവിധാനത്തിെൻറ പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിലും പരിസരങ്ങളിലുമുള്ള കാലപ്പഴക്കം ചെന്ന പരസ്യ ഹോര്‍ഡിങ്ങുകള്‍ മറിഞ്ഞുവീണ് അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവ അടിയന്തരമായി നീക്കം ചെയ്യാന്‍ സ്ഥലം ഉടമകള്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
മൊബൈല്‍ കമ്പനികളുടെ സഹകരണം തേടി
ശക്തമായ കാറ്റുമൂലം സേവനം തടസ്സപ്പെടുന്ന പക്ഷം സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്ന് മൊബൈല്‍ കമ്പനികള്‍ക്ക് കലക്ടര്‍ രേഖാമൂലം നിര്‍ദേശം നല്കി.
അടിയന്തര സാഹചര്യത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിന് ഹാം റേഡിയോ സംവിധാനവും പ്രയോജനപ്പെടുത്തും.
പാലായിൽ കൺട്രോൾ റൂം
പാലാ: ബുറെവി ചുഴലിക്കാറ്റിെൻറ ഭാഗമായി പാലാ ഇലക്ട്രിക്കൽ സർക്കിൾ ഒാഫിസിനു കീഴിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
വൈദ്യുതി സംബന്ധമായ വിവരങ്ങൾ അറിയിക്കാൻ പാലാ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ 9496018396 നമ്പറിലും പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ 9496018397 നമ്പറിലും ബന്ധപ്പെടാം
മത്സ്യബന്ധനത്തിന് ഇന്നു മുതല്‍ നിരോധനം ;ഹൗസ്ബോട്ടുകള്‍ക്കും വിലക്ക്
കോട്ടയം: ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് ശനിയാഴ്ചവരെ നിരോധനം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ എം. അഞ്ജന അറിയിച്ചു. വിനോദ സഞ്ചാര മേഖലയില്‍ ഹൗസ്ബോട്ടുകള്‍ ഉള്‍പ്പെടെ ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.