റോഡ് റോളറുകൾ അപ്രത്യക്ഷമാകുന്നു
text_fieldsകോന്നി: വെള്ളാനകളുടെ നാട് എന്ന മോഹൻലാൽ ചിത്രത്തിലെ കേടായ റോഡ് റോളറും ‘ഇപ്പ ശര്യാക്കിത്തരാം’ കുതിരവട്ടം പപ്പുവിെൻറ ഡയലോഗും മലയാളികൾ മറന്നിട്ടില്ല. എന്നാൽ, ഇത്തരം റോഡ് റോളറുകൾ ഓർമയായി മാറുന്നു. പുതിയ സാങ്കേതിക വിദ്യയിൽ റോഡ് നിർമാണം ആരംഭിച്ചതോടെയാണ് പഴയ മോഡൽ റോഡ് റോളറുകൾ കളംവിട്ടത്.
കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകൾക്ക് മുമ്പ് എല്ലാ പൊതുനിരത്തുകളും നിരപ്പാക്കിയിരുന്നത് കല്ലുരുട്ടിയായിരുന്നു. പത്തിലധികം ആൾക്കാർ ഇരുവശത്തുനിന്ന് വലിച്ചുരുട്ടിയായിരുന്നു റോഡ് നിർമിച്ചിരുന്നത്. എഴുപതുകളിലാണ് നിരത്തിലെ രാജാവായി റോഡ് റോളർ എത്തുന്നത്. എഴുപത്തിയാറിൽ കൊല്ലം തെന്മല ഡാമിെൻറ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കനാൽ, റോഡ്, മണ്ണ് ഫില്ലിങ് ജോലിക്കായി നിരവധി റോഡ് റോളറുകൾ എത്തിയപ്പോൾ അത്ഭുതത്തോടെയാണ് നാട്ടുകാർ കണ്ടിരുന്നത്. അതിനുശേഷമാണ് കേരളത്തിലെ റോഡുകളുടെ നിർമാണ ആവശ്യങ്ങൾക്കായി റോഡ് റോളർ വ്യാപകമായി തുടങ്ങിയത്. റോഡിൽ പാറമട്ടിയും മണ്ണും ഉറപ്പിക്കാനും ടാറിങ് ഉറപ്പിക്കാനും പൊതുമരാമത്ത് വകുപ്പും കരാറുകാറും ആശ്രയിച്ചിരുന്നത് റോഡ് റോളറിനെയാണ്. എട്ടുമുതൽ 10 ടൺ വരെ ഭാരമുള്ള റോളർ പൂർണമായും ഇരുമ്പുകൊണ്ടാണ് നിർമിച്ചിരുന്നത്. 10 മുതൽ 15 ലക്ഷം രൂപ വരെയാണ് വില. കൊൽക്കത്ത ആസ്ഥാനമായ ജെ സോപ്പ എന്ന കമ്പനിയാണ് പ്രധാന ഉൽപാദകർ. 50 വർഷം നിരത്തുകളിലെ രാജാവായിരുന്ന റോഡ് റോളറുകൾ ഒരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുക്കുകയാണിേപ്പാൾ. പുതിയ സാങ്കേതികവിദ്യ എത്തിയതോടെ ഇവയുടെ വേഷം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ കാര്യക്ഷമതയുള്ള വൈബ്രേറ്റർ റോ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.