പാതയോരങ്ങളിൽ മദ്യപാനം; നാട്ടുകാർ ദുരിതത്തിൽ
text_fieldsകൂട്ടിക്കല്‍: കിഴക്കന്‍ മലയോരമേഖലയിലെ പാതയോരങ്ങളിൽ മദ്യപാനം പതിവായതോടെ നാട്ടുകാർ ദുരിതത്തിൽ. കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരാന്തകളിലും രാത്രികാലങ്ങളില്‍ നടത്തുന്ന മദ്യപാനവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു.
കൂട്ടിക്കല്‍ - ഇളങ്കാട് റോഡ്, മുണ്ടക്കയം-പറത്താനം റോഡ്, കൂട്ടിക്കല്‍- കാവാലി റോഡ്, കൊക്കയാര്‍-വെംബ്ലി റോഡ്, നാരകംപുഴ-പൊട്ടംകുളം റോഡ്, കൂട്ടിക്കല്‍- കുറ്റിപ്ലാങ്ങാട് റോഡ് എന്നിവിടങ്ങളിലാണ് രാത്രികാലങ്ങളില്‍ മദ്യപാനം പതിവായിരിക്കുന്നത്. കൂടാതെ, ഏന്തയാര്‍ കുപ്പായക്കുഴിയില് പ്രവര്‍ത്തിക്കുന്ന കൂട്ടിക്കല്‍ വില്ലേജ് ഓഫിസിന്റെ വരാന്ത രാത്രികാലങ്ങളില്‍ ബാറിന് തുല്യമാെണന്ന് നാട്ടുകാര്‍ പറയുന്നു.
വില്ലേജ് ഓഫിസിന് ചുറ്റുമതിലില്ലാത്തതിനാല്‍ സാമൂഹികവിരുദ്ധര്‍ രാത്രികാലങ്ങളിൽ ഇവിടെ തമ്പടിക്കുകയാണ്. കൊക്കയാര്‍ -കൂട്ടിക്കല്‍ റോഡില്‍ കൂട്ടുവാലേല് ഭാഗത്തേക്കുള്ള പൊട്ടംകുളം റോഡില്‍ രാപ്പകൽ വ്യത്യാസമില്ലാതെയാണ് ശല്യം. കൂടാതെ, കൂട്ടുവാലേല് ഭാഗം വഴി കുറ്റിപ്ലാങ്ങാട് റോഡിലും ശല്യം വര്‍ധിച്ചുവരുകയാണ്. വര്‍ഷങ്ങൾക്കുമുമ്പ് മോഷണം ചോദ്യം ചെയ്ത യുവാവ് കൊല്ലപ്പെട്ടത് ഈ ഭാഗത്താണ്. കൊക്കയാര്‍- വെംബ്ലി റോഡില്‍ ആറുമുക്ക് ഭാഗവും മദ്യപാനികളുടെ ഇടത്താവളമാണ്. രാത്രികാല പൊലീസ് പട്രോളിങ് കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.