പാക്കിൽ യാക്കോബായ പള്ളിയിൽ കവർച്ച; ഭണ്ഡാരം തകർത്തു
text_fieldsകോട്ടയം: പാക്കിൽ സെൻറ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ കവർച്ച. പള്ളിക്കുള്ളിലെ ഭണ്ഡാരം തകർത്ത് മോഷ്ടാവ് േനർച്ചപ്പണം മുഴുവൻ അപഹരിച്ചു. 10,000ത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമികവിലയിരുത്തൽ. ബുധനാഴ്ച അർധരാത്രിയോടെയാണ് മോഷണം. രാത്രി എട്ടുവരെ പള്ളി ഓഫിസിൽ ആളുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴോടെ പള്ളിപ്പരിസരത്തെ ലൈറ്റുകൾ കെടുത്താൻ മാനേജിങ് കമ്മിറ്റി അംഗം വാലയിൽ ജോൺ പി. ജോൺ എത്തിയപ്പോൾ കതക് തകർത്തനിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം വിവരം വികാരിയും മാനേജിങ് കമ്മിറ്റി അംഗങ്ങളെയും അറിയിച്ചു. ഇവരെത്തി ചിങ്ങവനം പൊലീസിൽ പരാതി നൽകി. പള്ളിയുടെ തെക്കുവശത്തെ വാതിലിെൻറ പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്.
പള്ളിയിലെ മൂന്ന് സി.സി ടി.വി കാമറകളും മോഷ്ടാവ് കേടുവരുത്തി. എന്നാൽ, മറ്റൊരു സി.സി ടി.വിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മതിൽ ചാടിക്കടന്ന് പള്ളിക്കകത്ത് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരാൾ മാത്രമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ചിങ്ങവനം പൊലീസ് പള്ളിയിലെത്തി തെളിവെടുത്തു. സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. മോഷ്ടാവിനെ തിരിച്ചറിയാൻ കഴിയുമോയെന്നറിയാൻ ദൃശ്യങ്ങൾ പിന്നീട് സമീപവാസികളെ പൊലീസ് കാട്ടി. അന്വേഷണം തുടരുകയാണെന്ന് ചിങ്ങവനം പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.