പള്ളിക്കത്തോട്ടിലെ 13 പവന്റെ കവർച്ച: മൂന്നുപേർ പിടിയിൽ
text_fieldsപള്ളിക്കത്തോട്: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ എൻ.കെ. അൽത്താഫ് (27), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് ഓട്ടുപുരക്കൽ വീട്ടിൽ ആർ. അനീഷ് (38), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് പനന്താനത്തിൽ വീട്ടിൽ സഞ്ജു സുരേഷ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മാർച്ച് 23 ന് പുലർച്ച 2.30 യോടെ അൽത്താഫിന്റെ ബന്ധു വീടു കൂടിയായ ചാമംപതാൽ പാക്കിസ്ഥാൻ കവല ഭാഗത്തുള്ള മധ്യവയസ്കയുടെ വീട്ടിലാണ് കവർച്ച നടത്തിയത്.
ചുറ്റികയും മറ്റുമുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ച മാല, കമ്മൽ, മോതിരം, ജിമിക്കി എന്നിവയടക്കം 13 പവനോളം സ്വർണവും 60,000 രൂപയും മോഷ്ടിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. അൽത്താഫിന് മണിമല, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിലും അനീഷിന് കറുകച്ചാൽ, എരുമേലി സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ കെ.എൻ. മനോജ്, എ.എസ്.ഐ മാരായ ജയചന്ദ്രൻ, റെജി ജോൺ, സി.പി.ഒ മാരായ സുഭാഷ്, മധു, ഷമീർ, രാഹുൽ, രാജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.