റബർ: രാജ്യാന്തരവിലയിൽ കുതിപ്പ്; ആഭ്യന്തര വിപണിയിൽ 'െമല്ലെപ്പോക്ക്'
text_fieldsേകാട്ടയം: രാജ്യാന്തര വില കുതിക്കുേമ്പാഴും കർഷക പ്രതീക്ഷകൾക്ക് തിരിച്ചടിയായി ആഭ്യന്തര വിപണിയിലെ 'മെെല്ലപ്പോക്ക്'. പ്രധാന റബർ മാർക്കറ്റുകളിലൊന്നായ ബാങ്കോക്ക് വിപണിയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ കിലോക്ക് 14.04 രൂപയുടെ വർധനയാണുണ്ടായത്. എന്നാൽ, ആഭ്യന്തര വിപണിയിൽ ഇതിനനുസരിച്ച ്വില വർധിക്കുന്നില്ല.
ആർ.എസ്.എസ് നാലിന് ബാങ്കോക്ക് വിപണിയിൽ ബുധനാഴ്ച 143.44 രൂപയായിരുന്നെങ്കിലും സംസ്ഥാനത്തെ കർഷകർക്ക് 129 രൂപമാത്രമാണ് ലഭിച്ചത്. സാധാരണ രാജ്യാന്തരവിലേയക്കാൾ ആഭ്യന്തരനിരക്ക് ഉയർന്നുനിൽക്കുന്നതാണ് പതിവ്.
എന്നാൽ, ഒരുമാസത്തിലധികമായി ആഭ്യന്തരവില താഴ്ന്നുനിൽക്കുകയാണ്. വില ഇടിക്കാനുള്ള ടയർ കമ്പനികളുടെ ആസൂത്രിതനീക്കമാണ് വിലക്കുറവിന് കാരണമെന്നാണ് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. കോവിഡിനുശേഷം വിപണിയിൽ ഇതുവരെ കമ്പനികൾ സജീവമായി ഇടപെട്ടിട്ടില്ല. വാഹനവിപണി സജീവമായതോടെ ടയർ ഉൽപാദനം വർധിച്ചിട്ടുണ്ട്. എന്നിട്ടും ഇവർ വലിയതോതിൽ റബർ വാങ്ങാൻ തയാറായിട്ടില്ല.
കോവിഡ് പശ്ചാത്തലത്തിൽ തായ്ലൻഡിൽ ടാപ്പിങ്ങ് നിലച്ചതാണ് രാജ്യന്തര വിലക്കയറ്റത്തിന് പ്രധാന കാരണം. മ്യാൻമറിൽനിന്നുൾപ്പെടെയുള്ള തൊഴിലാളികളാണ് ഇവിടെ കൂടുതലായി ടാപ്പിങ്ങിൽ ഏർപ്പെട്ടിരുന്നത്.
കോവിഡിനെ തുടർന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയ ഇവരിൽ പലരും മടങ്ങിയെത്താത്തത് തൊഴിൽ പ്രതിസന്ധി രൂക്ഷമാക്കി. ഇതിനൊപ്പം ഇടവേളക്കുശേഷം സജീവമായ ചൈന, തായ്ലൻഡ് മാർക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും വില ഉയരാൻ കാരണമായെന്ന് നിരീക്ഷകർ പറയുന്നു. അടുത്തദിവസങ്ങളിലും രാജ്യാന്തര വിപണിയിൽ വില ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
സർക്കാറിെൻറ വിലസ്ഥിരത പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ എല്ലാ മാസവും റബർ വിൽക്കണമെന്നുള്ളതിനാൽ കർഷകർ ഷീറ്റുകൾ വേഗത്തിൽ വിൽക്കുകയാണ്. സ്റ്റോക്ക് ചെയ്യാൻ ആരും തയാറാകുന്നില്ല. ഇത് വിപണിയിൽ ഷീറ്റിെൻറ ലഭ്യത വർധിച്ചിട്ടുണ്ട്. ഇതും വില ഉയരാതിരിക്കാൻ കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.