റബര്‍ ഉൽപാദനവും ഉപഭോഗവും കുറയുന്നു; കാർഷികമേഖലയിൽ ഗുരുതര പ്രതിസന്ധി
text_fieldsകോട്ടയം: രാജ്യത്തെ റബര്‍ ഉൽപാദനം 26.8 ശതമാനവും ഉപഭോഗം 39 ശതമാനവും കുറഞ്ഞെന്ന് റിപ്പോർട്ട്. കോവിഡ് പ്രതിസന്ധിയും കനത്ത മഴയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ടിൽ പറയുന്നു. വരും മാസങ്ങളിൽ സ്ഥിതി ഇതിെനക്കാൾ ദയനീയമായിരിക്കുമെന്നതിനാൽ കർഷകർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ആഗോള വ്യവസായിക മാന്ദ്യം ഏറ്റവുമധികം ബാധിക്കുന്ന നാണ്യവിളയും റബറാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഉൽപാദനത്തിൽ 26.8 ശതമാനം കുറഞ്ഞപ്പോൾ ഉപഭോഗത്തിൽ 39 ശതമാനവും കുറഞ്ഞു. റബറധിഷ്ഠിത വ്യവസായങ്ങളിലും ഇതിെൻറ പ്രതിഫലനം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
റബർവില അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടും അതിന് ആനുപാതികമായി ഇവിടെ വില ഉയർന്നില്ല. വില ഇടിക്കാൻ വ്യവസായലോബി നടത്തിയ നീക്കങ്ങളും കർഷകർക്ക് തിരിച്ചടിയായി. റബർ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞു. ഇത് 31 ശതമാനം വരും. മഴ രൂക്ഷമായ സാഹചര്യത്തിൽ ഉൽപാദനം മുന്വര്ഷെത്തക്കാള് 35 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തൽ. വില ഇടിക്കാൻ ടയർ ലോബി നടത്തുന്ന നീക്കങ്ങളും സജീവമാണ്. അതിനാൽ ആഭ്യന്തരവിലയില്‍ വർധന പ്രതീക്ഷിക്കേണ്ടതില്ല. നിലവിൽ ആഭ്യന്തരവില ആർ.എസ്.എസ് നാലിന് 134 രൂപയും രാജ്യാന്തര വില 146 രൂപയുമാണ്. കയറ്റുമതിയിലും കാര്യമായ പുരോഗതിയില്ല. 1300 ടണ്ണാണ് ഉയർന്ന കയറ്റുമതി കണക്ക്.
ഡിസംബർ വരെ മഴ തുടരുമെന്നതിനാൽ വരും മാസങ്ങളിലും ഉൽപാദനം മെച്ചപ്പെടാനിടയില്ല. ഒക്ടോബറിലും നവംബറിലും കോവിഡ് വ്യാപനം കേരളത്തിലുള്‍പ്പെടെ ഏറ്റവും ഉയര്‍ന്ന തോതിലെത്തുമെന്നാണ് ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട്. കോവിഡ് വ്യാപനം കുറയുന്നില്ലെങ്കിൽ സ്ഥിതി രൂക്ഷമായി തുടരും. ടയർ ഉൽപാദനത്തിൽ നിലവിൽ 30 ശതമാനം വരെ കുറവുണ്ടായതായി വ്യവസായികൾ പറയുന്നു. ഇേപ്പാൾ കാറുകളുടെയും ബൈക്കുകളുടെയും ടയറുകളാണ് കാര്യമായി ഉൽപാദിപ്പിക്കുന്നത്.
ശരാശരി ആറുകിലോയില്‍ താഴെയാണ് ഇത്തരം ചെറിയ ടയറുകളില്‍ സ്വാഭാവിക റബറിെൻറ ചേരുവ. ലാറ്റക്സ് ഉൽപാദനവും കാര്യമായി നടക്കുന്നില്ല. ഇതെല്ലാം ചെറുകിട കർഷകരെയാണ് കടുത്ത പ്രതിസന്ധിയിലാക്കുക. കേരളത്തിൽ മാത്രം 12 ലക്ഷത്തോളം ചെറുകിട കർഷകരാണുള്ളത്. പ്രതിസന്ധി പരിഹരിക്കാൻ റബർ ബോർഡിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവാത്ത അവസ്ഥയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.