ശബരിമല; എരുമേലിയിൽ പൊലീസ്, റവന്യൂ കൺട്രോൾ റൂം തുറന്നു
text_fieldsഎരുമേലി: തീർഥാടകർ കൂടുതലായി ആശ്രയിക്കുന്ന പൊലീസ്, റവന്യൂ വകുപ്പുകൾക്കായി എരുമേലിയിൽ കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിച്ചു.
പൊലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, എരുമേലി എസ്.എച്ച്.ഒ പി.പി. അനിൽകുമാർ, എസ്.ഐ ശാന്തി കെ. ബാബു, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ഇ.ജെ. ബിനോയ്, ജമാഅത്ത് പ്രസിഡന്റ് പി.എ. ഇർഷാദ്, സെക്രട്ടറി സി.എ.എം. കരീം എന്നിവർ പങ്കെടുത്തു.
റവന്യൂ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ ജയപ്രകാശ്, ദേവസ്വം അസി. കമീഷണർ ആർ. പ്രകാശ്, എരുമേലി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ശ്രീധര ശർമ, വില്ലേജ് ഓഫിസർ വർഗീസ് ജോസഫ് എന്നിവർ പങ്കെടുത്തു.
വാഹനവകുപ്പ് എരുമേലിയിൽ നടത്തിവരുന്ന സേഫ് സോൺ പദ്ധതി കോട്ടയം ആർ.ടി.ഒ കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാല് കേന്ദ്രത്തിലായി 24 മണിക്കൂറും സേഫ് സോൺ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചരക്കുവാഹനത്തിലും ഓട്ടോയിലും തീർഥാടകരുടെ യാത്ര അനുവദിക്കില്ല. ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓഫിസർ ഷൈനി മാത്യു, സേഫ് സോൺ നോഡൽ ഓഫിസർ പി.ഡി. സുനിൽ ബാബു, കാഞ്ഞിരപ്പള്ളി ജോയന്റ് ആർ.ടി.ഒ സഞ്ജയ്, സേഫ് സോൺ എരുമേലി നോഡൽ ഓഫിസർ ഷാനവാസ് കരീം, എം.വിമാരായ ജി. അനീഷ് കുമാർ, പി.ജി. സുധീഷ്, ഷാനവാസ് പി. അഹമ്മദ്, എ.എം.സിമാരായ അനിൽ കുമാർ, ഹരികൃഷ്ണൻ, ഡ്രൈവർമാരായ റെജി എ. സലാം, ഷിബു എന്നിവർ പങ്കെടുത്തു. തീർഥാടനനാളിൽ എരുമേലിയിൽ പ്രവർത്തിച്ചുവരുന്ന മറ്റ് വിവിധ സർക്കാർ വകുപ്പുകളുടെയും ഓഫിസ് ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.