സനിതക്കും രണ്ടുമക്കൾക്കും സ്വന്തംവീട്ടിൽ അന്തിയുറങ്ങാം
text_fieldsകാഞ്ഞിരപ്പള്ളി: കാലങ്ങളായി വാടകവീട്ടിൽ താമസിക്കുന്ന വട്ടവേലിപറമ്പിൽ സനിതയും രണ്ടുമക്കളും ഇനി സ്വന്തം വീടിെൻറ സുരക്ഷിതത്വത്തിൽ. സി.പി.എം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റി ഇവർക്ക് നിർമിച്ചുനൽകിയ വീടിെൻറ താക്കോൽ ജില്ല സെക്രട്ടറി എ.വി. റസൽ ഞായറാഴ്ച വൈകീട്ട് നാലിന് കൈമാറും. ഭർത്താവും മാതാപിതാക്കളും സഹോദരനും നഷ്ടപ്പെട്ട സനിതക്ക് കൊരട്ടി ആലുംപരപ്പ് കോളനിയിലാണ് വീട് നൽകിയത്.
രണ്ടുമുറിയും സിറ്റ്ഔട്ടും അടുക്കളയും വർക്ക് ഏരിയയും ശൗചാലയവുമടക്കം ഏഴുലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ചതെന്ന് ലോക്കൽ സെക്രട്ടറി അജി കാലായിൽ പറഞ്ഞു.
വിദ്യാർഥികളായ അജയ് വി.റെജി, ആദർശ് വി.െറജി എന്നിവരാണ് മക്കൾ. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. തങ്കപ്പൻ ചെയർമാനും പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എൻ. ദാമോദരൻ കൺവീനറും സജിൻ വി.വട്ടപ്പള്ളി ഖജാൻജിയും ആയ 11അംഗ കമ്മിറ്റിക്കായിരുന്നു നിർമാണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.