പട്ടികജാതി-ഗോത്രവർഗ കമീഷൻ അദാലത്; ‘എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിമുഖത കാട്ടിയാൽ നടപടി’
text_fieldsകോട്ടയം: പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിമുഖതയെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കമീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ. രണ്ടു ദിവസമായി കലക്ടറേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന പട്ടികജാതി-ഗോത്രവർഗ കമീഷൻ ജില്ലതല പരാതി പരിഹാര അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് കമീഷൻ ഉദ്യോഗസ്ഥർക്കു ബോധവത്കരണം നൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. രണ്ടുദിവസമായി നടന്ന പരാതി പരിഹാര അദാലത്തിൽ 97 പരാതി തീർപ്പാക്കി. 20 എണ്ണം മാറ്റിവെച്ചു. 117 പരാതികളാണ് ആകെ പരിഗണിച്ചത്.
ചെയർമാൻ ശേഖരൻ മിനിയോടന്റെയും അംഗങ്ങളായ ടി.കെ. വാസു, സേതു നാരായണൻ എന്നിവരുടേയും നേതൃത്വത്തിലുള്ള മൂന്നുബെഞ്ചുകളാണ് കേസുകൾ പരിഗണിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ പൊലീസ് വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. റവന്യൂ, തദ്ദേശ സ്വയം ഭരണ വകുപ്പ്, വനംവകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പരാതികളും പരിഗണനയിലെത്തി.
പട്ടികജാതി-ഗോത്രവർഗ കമീഷനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ
എ സെക്ഷൻ: 9188916126
ഇ ആൻഡ് ഓഫിസ് സെക്ഷൻ: 9188916127
ബി സെക്ഷൻ: 9188916128
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.