Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതുറന്നു: എല്ലാം...

തുറന്നു: എല്ലാം സെറ്റ്​

text_fields
bookmark_border
school reopening
cancel
camera_alt

ജി​ല്ല ത​ല സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം കു​മ​ര​കം ഗ​വ.​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ട്ട​യം: പു​തി​യ സ്‌​കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് നി​റ​പ്പ​കി​ട്ടാ​ർ​ന്ന തു​ട​ക്കം. ഉ​ത്സ​വാ​ന്ത​രീ​ക്ഷം പ​ക​ർ​ന്ന പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി. ഒ​ന്നാം​ക്ലാ​സി​ലേ​ക്ക് ക​ട​ന്നു​വ​ന്ന കു​രു​ന്നു​ക​ളെ സ്‌​കൂ​ളു​ക​ൾ പാ​യ​സ​വും മ​ധു​ര​വും ന​ൽ​കി സ്വീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ആ​ട്ട​വും പാ​ട്ടും ഘോ​ഷ​യാ​ത്ര​യു​മ​ട​ക്കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല ത​ല സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം കു​മ​ര​കം ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​മി​ത ബു​ദ്ധി​യും റോ​ബോ​ട്ടി​ക്‌​സു​മൊ​ക്കെ സ്‌​കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഇ​ടം നേ​ടു​ക​യാ​ണെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും കേ​ര​ളം മാ​തൃ​കാ​പ​ര​മാ​യി മു​ന്നേ​റു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല, സ​യ​ൻ​സ് പാ​ർ​ക്ക് തു​ട​ങ്ങി​യ​വ കേ​ര​ള​ത്തി​ൽ സാ​ധ്യ​മാ​യെ​ന്നും സ്‌​കൂ​ളു​ക​ളെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. വി​വി​ധ പു​ര​സ്‌​കാ​ര​ങ്ങ​ൾ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. സ്‌​കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് സ്വ​കാ​ര്യ​ശേ​ഖ​ര​ത്തി​ൽ​നി​ന്ന് 50 പു​സ്ത​ക​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​ദ്യ പു​സ്ത​കം സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് കൈ​മാ​റി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​മ​ര​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ധ​ന്യ സാ​ബു, ക​വി​ത ലാ​ലു, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സു​ബി​ൻ പോ​ൾ, കു​മ​ര​കം പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ശ്രീ​ജ സു​രേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​എ​ൻ. ജ​യ​കു​മാ​ർ, ദി​വ്യ ദാ​മോ​ദ​ര​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ര​ഞ്ജി​നി രാ​മ​കൃ​ഷ്ണ​ൻ, സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ജി​ല്ല പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ കെ.​ജെ. പ്ര​സാ​ദ്, ഡ​യ​റ്റ് കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ഫീ​ന ബീ​ഗം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ​നി​ന്ന് പ​ഞ്ചാ​യ​ത്തി​നു സ​മീ​പ​മു​ള്ള യു.​പി. സ്‌​കൂ​ളി​ലേ​ക്ക് വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി​യ​ട​ക്കം ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ങ്കാ​ളി​ക​ളാ​യി. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ്ര​വേ​ശ​നോ​ത്സ​വ​ഗാ​ന​ത്തി​ന്റെ നൃ​ത്താ​വി​ഷ്‌​കാ​രം കാ​ണി​ക​ളു​ടെ മ​നം​ക​വ​ർ​ന്നു.

ച​ങ്ങ​നാ​ശ്ശേ​രി: സ​ബ്ജി​ല്ലാ​ത​ല സ്‌​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വാ​ഴ​പ്പ​ള്ളി സെ​ന്‍റ്​ തെ​രേ​സാ​സ് എ​ൽ.​പി സ്‌​കൂ​ളി​ൽ അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ഇ.​ഒ സോ​ണി പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബീ​ന ജോ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​യ രാ​ജേ​ഷ്, കോ​ട്ട​യം എ​സ്.​എ​സ്.​കെ ഡി.​പി.​ഒ ബി​നു എ​ബ്ര​ഹാം, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ത്സ​മ്മ ജോ​ബ്, സെൻറ് തെ​രേ​സാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷി​ജി ജോ​ൺ​സ​ൺ, പ്രൊ​വി​ൻ​ഷ്യ​ൽ എ​ജു​ക്കേ​ഷ​ണ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ലി​ൻ​സി വ​ലി​യ​പ്ലാ​ക്ക​ൽ എ​സ്.​എ.​ബി.​എ​സ്, ബി.​പി.​സി പി.​സി. രാ​ധാ​കൃ​ഷ്ണ​ൻ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് ജോ​സ​ഫ് സേ​വ്യ​ർ, ഹെ​ഡ്മി​സ്ട്ര​സ് ആ​ൻ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പ്ര​വേ​ശ​നോ​ത്സ​വം പു​ഴ​വാ​ത് ഗ​വ. എ​ൽ.​പി. സ്കൂ​ളി​ൽ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബീ​ന ജോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പാ​ധ്യ​ക്ഷ​ൻ മാ​ത്യൂ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്.​എം. സൂ​ര്യ ഇ​ക്ബാ​ൽ, വാ​ർ​ഡ് മെം​ബ​ർ സു​മ ഷൈ​ൻ, ക​ണ്ണ​ൻ സാ​ഗ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത്​​ത​ല പ്ര​വേ​ശ​നോ​ത്സ​വം ളാ​യി​ക്കാ​ട് സെ​ന്‍റ്​ ജോ​സ​ഫ് എ​ൽ.​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ഡി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ ഷൈ​നി ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്.​എം ബി​ന്ദു സം​സാ​രി​ച്ചു. മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്​​ത​ല പ്ര​വേ​ശ​നോ​ത്സ​വം ഗ​വ. യു.​പി സ്കൂ​ളി​ൽ പ്ര​സി​ഡ​ന്‍റ്​ മ​ണി​യ​മ്മ രാ​ജ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ആ​ർ. ഗോ​പാ​ല കൃ​ഷ്ണ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബാ​ബു പാ​റ​യി​ൽ, കെ.​കെ. മോ​ഹ​ന​ൻ, വാ​ർ​ഡ് മെം​ബ​ർ വി.​വി. വി​ന​യ​കു​മാ​ർ, സ്കൂ​ൾ എ​ച്ച്.​എം പി.​എം. മ​ഞ്ജു​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തൃ​ക്കൊ​ടി​ത്താ​നം ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ പ്ര​സി​ഡ​ന്‍റ്​ കെ.​എ​ൻ. സു​വ​ർ​ണ്ണ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്പി​ളി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്രി​ൻ​സി രാ​ജേ​ഷ്, അ​നി​ത ഓ​മ​ന​ക്കു​ട്ട​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​സാ​ദ് കു​മ​രം പ​റ​മ്പി​ൽ, മോ​ളി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​രൂ​ർ സെ​ൻ്റ് മേ​രീ​സ് എ​ൽ.​പി സ്കൂ​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം പ്ര​സി​ഡ​ന്‍റ്​ മി​നി വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി ത​ട്ടാ​ര​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​റ്റു​മാ​നൂ​ര്‍: ഏ​റ്റു​മാ​നൂ​ര്‍ മു​നിസിപ്പാ​ലി​റ്റി പ്ര​വേ​ശ​നോ​ല്‍വം ഏ​റ്റു​മാ​നൂ​ര്‍ ടൗ​ണ്‍ യു.​പി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ൻ ലൗ​ലി ജോ​ര്‍ജ്ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ള്‍ക്കു​ള്ള പാ​ഠ​പു​സ്ത​ക വി​ത​ര​ണം കൗ​ണ്‍സി​ല​ര്‍ ഡോ. ​എ​സ് ബീ​ന നി​ര്‍വ്വ​ഹി​ച്ചു.​പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം കൗ​ണ്‍സി​ല​ര്‍ വി.​വി​ശ്വ​നാ​ഥ​ന്‍ നി​ര്‍വ്വ​ഹി​ച്ചു.​

ഹെ​ഡ്മാ​സ്​​റ്റ​ര്‍ ബി​ജു​മോ​ന്‍ പി.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ അം​ഗ​ങ്ങ​ള്‍, മ​റ്റ് അ​ധ്യാ​പ​ക​ര്‍, ര​ക്ഷ​ക​ര്‍ത്താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഈ​രാ​റ്റു​പേ​ട്ട: അ​ൽ​മ​നാ​ർ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം സി​നി​മ ന​ട​ൻ മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഐ.​ജി.​ടി ചെ​യ​ർ​മാ​ൻ എ.​എം. അ​ബ്ദു​സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ക്കീ​ർ ക​റു​ക​ഞ്ചേ​രി​ൽ, പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ അ​ലി​യാ​ർ, എം.​പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ ന​സി​യ അ​നി​ഷ്, ജ​മാ​അ​ത്തെ ഇ​സ് ലാ​മി ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​വി​നാ​ഷ് മൂ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​വി​രു​ന്നി​നോ​ടൊ​പ്പം പ്ര​ശ​സ്ത മെ​ന്റ​ലി​സ്റ്റ് പി.​കെ. അ​ന​സി​ന്‍റെ മ​ന​ശാ​സ്ത്ര പ​രി​പാ​ടി​യും അ​ര​ങ്ങേ​റി. പ്രി​ൻ​സി​പ്പ​ൽ സു​ഹൈ​ൽ ഫ​രീ​ദ് ന​ന്ദി പ​റ​ഞ്ഞു.

പൊ​ൻ​കു​ന്നം: ചെ​റു​വ​ള്ളി ഗ​വ. എ​ൽ.​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷാ​ജി പാ​മ്പൂ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ബി​ജി​മോ​ൾ വ​ർ​ക്കി, കെ.​ജെ. ബീ​ന​മോ​ൾ, ബി​ന്ദു ബി. ​നാ​യ​ർ, കെ.​എ. അ​ഞ്ജു, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ​സ്. പ്ര​ജി​ത, ജെ. ​ല​ക്ഷ്മി​കാ​ന്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി: നൂ​റു​ൽ ഹു​ദാ യു.​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം എ​സ്.​എ​ച്ച്.​ഒ എം.​എ​സ്. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ദി​ർ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​മി ഇ​സ്മാ​യി​ൽ അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ശ​നം ചെ​യ്തു. മാ​നേ​ജ​ർ സ​ഫ​ർ വ​ലി​യ കു​ന്ന​ത്ത് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി.

ര​ക്ഷാ​ക​ർ​തൃ വി​ദ്യാ​ഭ്യാ​സം എ​ന്ന വി​ഷ​യ​ത്തി​ൽ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നാ​സ​ർ മു​ണ്ട​ക്ക​യം നേ​തൃ​ത്വം ന​ൽ​കി. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് ട്ര​ഷ​റ​ർ ന​യാ​സ്, ഹെ​ഡ്മി​സ്ട്ര​സ് ദീ​പ യു. ​നാ​യ​ർ, എ​ബി​ൻ പു​ന്നൂ​സ് അ​സോ​സി​യേ​റ്റ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷാ​ഡി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൈ​ക്കം: ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എം.​സി. ചെ​യ​ർ​മാ​ൻ പി.​സു​മേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ സാ​ബു പി.​മ​ണ​ലൊ​ടി പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി സ്വീ​ക​രി​ച്ചു.

എ​സ്.​എ​സ്.​എ​ൽ.​സി, എ​ൻ.​എം.​എം.​എ​സ്, യു.​എ​സ്.​എ​സ് എ​ന്നി​വ​യി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഓ​മ​ന ടി.​ആ​ർ, അ​ധ്യാ​പ​ക​രാ​യ ദീ​പ കെ.​സി, പി.​ആ​ർ.​ശ്രീ​കു​മാ​ർ, പി.​ടി.​എ അം​ഗ​ങ്ങ​ളാ​യ മ​ദ​ന​ദാ​സ്, റി​യാ​സ് സ​ലിം തു​ട​ങ്ങി​യ​വ​ർ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഈ​രാ​റ്റു​പേ​ട്ട: മു​സ്ലിം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹാ​ന ജി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ പ്ര​ഫ. എം.​കെ.​ഫ​രീ​ദ്​ അ​ധ്യ​ക്ഷ​നാ​യി. പ്രി​ൻ​സി​പ്പ​ൽ പി.​പി.​താ​ഹി​റ, ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് കെ.​എ​സ്.​ഷ​രീ​ഫ്, കൗ​ൺ​സി​ല​ർ പി.​എം.​അ​ബ്ദു​ൽ ഖാ​ദ​ർ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ത​സ്നീം കെ.​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​ഗീ​ത അ​ധ്യാ​പി​ക സ്വ​പ്ന​നാ​ഥ്, വി​ദ്യാ​ർ​ഥി​നി​ക​ളാ​യ പാ​ർ​വ​ണ, നെ​ഹ്റാ​ന എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ 251 കു​ട്ടി​ക​ൾ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി. പ്ര​വേ​ശ​നം നേ​ടി​യ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും സ്റ്റാ​ഫും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. നി​ർ​ധ​ന​രാ​യ മു​പ്പ​ത്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മാ​സം​തോ​റും 1000 രൂ​പ പ​ഠ​ന​സ​ഹാ​യം ന​ൽ​കു​ന്ന നൂ​ത​ന​പ​ദ്ധ​തി ഈ ​വ​ർ​ഷം ആ​രം​ഭി​ച്ച​താ​യി മാ​നേ​ജ​ർ പ്ര​ഫ. എം.​കെ.​ഫ​രീ​ദ്​ അ​റി​യി​ച്ചു.

കോ​രു​ത്തോ​ട്: സി.​കെ.​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ജ​യിം​സ് പു​ളി​ക്ക​ൽ, സ്കൂ​ൾ മാ​നേ​ജ​ർ എ.​എ​ൻ.​സാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷൈ​ൻ​കു​മാ​ർ, സെ​ക്ര​ട്ട​റി ഉ​ഷാ സ​ജി, ക​മ്മ​റ്റി​യം​ഗം മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചേ​ന​പ്പാ​ടി: ചേ​ന​പ്പാ​ടി ഗ​വ. എ​ൽ.​പി.​സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം എ​രു​മേ​ലി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സി എം.​ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ക​ർ​തൃ വി​ദ്യാ​ഭ്യാ​സം മാ​റു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ അ​നി​ഷ ജെ.​എ ക്ലാ​സ് ന​യി​ച്ചു.

പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ഉ​ബൈ​ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഹെ​ഡ്മി​സ്ട്ര​സ്സ് റോ​സ്‌​ലി​ൻ ജേ​ക്ക​ബ്, ടി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, അ​ബ്ദു​ൽ സ​ലാം പി.​കെ, ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ, അ​ഷ്റ​ഫ് സി.​എ, മി​നി മാ​ത്യു, പ്ര​മീ​ള.​ബി, അ​ബ്ദു​ൽ സ​ത്താ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നവാഗതരായി ​350 ലധികം പേർ

ഈ​രാ​റ്റു​പേ​ട്ട: ജി​ല്ല​യി​ൽ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി​യ​ത്​ ജി.​എം.​എ​ൽ.​പി.​എ​സി​ൽ. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം 350 ല​ധി​കം കു​ട്ടി​ക​ൾ ന​വാ​ഗ​ത​രാ​യി സ്കൂ​ളി​ൽ എ​ത്തി. പ്രീ ​പ്രൈ​മ​റി മു​ത​ൽ നാ​ലാം​ക്ലാ​സ്​ വ​രെ 950 ല​ധി​കം കു​ട്ടി​ക​ൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്.

ന​ഗ​ര​സ​ഭ ഫ​ണ്ടി​ൽ നി​ന്ന്​ അ​നു​വ​ദി​ച്ച 36 ല​ക്ഷം രൂ​പ കൊ​ണ്ട് ഗേ​റ്റും പാ​ർ​ക്കി​ന് മേ​ൽ​ക്കൂ​ര​യും മ​റ്റു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു. പ്ര​വേ​ശ​നോ​ത്സ​വം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സു​ഹ്റ അ​ബ്ദു​ൽ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ഡ്മാ​സ്റ്റ​ർ മാ​ത്യു കെ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ മ​റി​യാ​മ്മ ഫ്രാ​ൻ​സി​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പാ​ഠ​പു​സ്ത​ക വി​ത​ര​ണോ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​ഹാ​ന ജി​യാ​സും യൂ​നി​ഫോം വി​ത​ര​ണോ​ദ്ഘാ​ട​നം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ പി.​എ. അ​ബ്ദു​ൽ ഖാ​ദ​റും നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം പൂ​ർ​വ വി​ദ്യാ​ർ​ഥി സാ​ജി​ദ് കൊ​ല്ലം പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു.

ടീം ​ന​ന്മ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​ക​ളെ മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ ഡോ. ​സ​ഹ്‌​ല ഫി​ർ​ദൗ​സ്, ഷെ​ഫ്ന അ​മീ​ൻ, എ.​ഇ.​ഒ ഷം​ല ബീ​വി, ബി.​പി.​ഒ ബി​ൻ​സ് ജോ​സ​ഫ്, മു​ൻ ഹെ​ഡ് മാ​സ്റ്റ​ർ പി.​വി. ഷാ​ജി മോ​ൻ, മു​ഹ​മ്മ​ദ് യാ​സീ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsSchoolReopening
News Summary - school reopening-kottayam
Next Story