മതേതരത്വവും ഭരണഘടനയും സംരക്ഷിക്കപ്പെടണം -ജമാഅത്ത് കൗൺസിൽ
text_fieldsകോട്ടയം: മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല സെക്രട്ടേറിയറ്റ് യോഗം.
നിയമം സംരക്ഷിക്കാൻ ബാധ്യതയുള്ളവർ തന്നെ വംശീയഉന്മൂലനത്തിന് ആക്കംകൂട്ടാൻ ജനാധിപത്യ മതേതരമൂല്യങ്ങളെ അട്ടിമറിക്കുന്നു.
കാവിവത്കരിപ്പെട്ട അധികാരകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തുന്ന മസ്ജിദ് തകർക്കലുകളും കൈയേറ്റങ്ങളും മുസ്ലിം സമുദായത്തെ മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നടക്കുന്ന ഏക സിവിൽ കോഡിനായുള്ള ശ്രമങ്ങളും അസഹനീയവും അപലപനീയമാണെന്ന് യോഗം വിലയിരുത്തി.
ഹിന്ദുത്വ വംശീയ പദ്ധതിയുടെ തിരക്കഥ അനുസരിച്ചുള്ള അടുത്തനീക്കമാണ് ഗ്യാൻവാപി മസ്ജിദ് മുൻനിർത്തി ഇപ്പോൾ നടക്കുന്നത്.
ഭരണഘടനക്കും കോടതിക്കും പാർലമെന്റിനും മുകളിൽ ഹിന്ദുത്വ വംശീയപദ്ധതികളും അതിന്റെ താൽപര്യങ്ങളും നടപ്പാക്കാൻ തീരുമാനിച്ച നിയമലംഘകരുടെ കൂട്ടമാണ് സംഘ്പരിവാറും അതിന്റെ ഭരണകൂടവുമെന്നും യോഗം കൂട്ടിച്ചേർത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ബി.അമീൻഷാ അധ്യക്ഷതവഹിച്ചു. നന്തിയോട് ബഷീർ, വി.ഒ. അബുസാലി, ടി.സി.ഷാജി, എസ്.എം ഫുവാദ് ചങ്ങനാശ്ശേരി, എൻ.എ. ഹബീബ്, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാന, എം. അബു വൈക്കം, പി.എ. ഇബ്രാഹിംകുട്ടി, റാഷി കുമ്മനം, നാസർ തുണ്ടിയിൽ, സുബിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.