എം.ജി സർവകലാശാല: മുഴുവൻ സീറ്റിലും എസ്.എഫ്.ഐക്ക് വിജയം
text_fieldsകോട്ടയം: പ്രതിേഷധങ്ങൾക്കും സംഘർഷങ്ങൾക്കുമിടെ നടന്ന എം.ജി സർവകലാശാല സെനറ്റിലേക്കും സ്റ്റുഡൻറ്സ് കൗൺസിലിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. മുഴുവൻ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിെച്ചന്നാരോപിച്ച് കെ.എസ്.യു ബഹിഷ്കരിച്ചതോടെ സി.പി.ഐയുെട വിദ്യാർഥി സംഘടനയായ എ.െഎ.എസ്.എഫായിരുന്നു എസ്.എഫ്.ഐയുടെ എതിരാളികൾ. സെനറ്റിലെ വിദ്യാർഥി മണ്ഡലത്തിലേക്ക് 15 സീറ്റുകളിലായിരുന്നു മത്സരം. ഇതിൽ ജനറൽ വിഭാഗത്തിൽ പി.എം. ആർഷോ (മഹാരാജാസ് കോളജ്, എറണാകുളം), ആദർശ് സുരേന്ദ്രൻ (ഡി.ബി കോളജ് തലയോലപ്പറമ്പ്), ജെയ്സൺ ജോസഫ് സാജൻ (മൗണ്ട് സീയോൻ ലോ കോളജ് പത്തനംതിട്ട), പി.എസ്. യദുകൃഷ്ണൻ (ഏറ്റുമാനൂരപ്പൻ കോളജ്), ശ്രീജിത്ത് രമേശ് (കോഓപറേറ്റിവ് സ്കൂൾ ഓഫ് ലോ തൊടുപുഴ) എന്നിവർ വിജയിച്ചു.
വിദ്യാർഥിനി വിഭാഗത്തിൽ അജ്മില ഷാൻ (മഹാരാജാസ് കോളജ് എറണാകുളം), ആർ. ആദിത്യ (സെൻറ് സേവിയേഴ്സ് കോളജ്, വൈക്കം), ടി.എസ്. ഐശ്വര്യ (സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ്, എം.ജി കാമ്പസ്), അലീഷ ചാന്ദ്നി (കാതോലിക്കറ്റ് കോളജ് പത്തനംതിട്ട), ഗായത്രി എം. രാജു (ഗവ. കോളജ് കട്ടപ്പന) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഗവേഷണ വിദ്യാർഥി വിഭാഗത്തിൽ നവീൻ കെ. ഫ്രാൻസിസും (സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട്), പ്രഫഷനൽ കോളജ് വിദ്യാർഥി വിഭാഗത്തിൽ അശ്വിൻ അനിലും (സി.എസ്.ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസ്, കാണക്കാരി), എസ്.ടി വിഭാഗത്തിൽ കെ.ജെ. ജിതിൻ (മഹാരാജാസ് കോളജ് എറണാകുളം), ബിരുദാനന്തര ബിരുദ വിദ്യാർഥി വിഭാഗത്തിൽ എസ്. മുഹമ്മദ് അബ്ബാസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പുല്ലരിക്കുന്ന്), എസ്.സി വിഭാഗത്തിൽ എൻ.എസ്. സൂരജ് (റൂറൽ അക്കാദമി ഫോർ മാനേജ്മെൻറ് സ്റ്റഡീസ്, കഴുപ്പിള്ളി) എന്നിവരും വിജയിച്ചു.
സ്റ്റുഡൻറ്സ് കൗൺസിലിലേക്ക് ജനറൽ വിഭാഗത്തിൽനിന്ന് പി.കെ. വിവേക്, പി.എസ്. വിഘ്നേഷ്, അനന്തു വിജയൻ, ടിേൻറാ വിൻസെൻറ്, ഡെൻവിൽ കെ. വർഗീസ്, അഭിഷേക് വിജയൻ, ടോണി കുര്യാക്കോസ്, ആർ. മണികണ്ഠൻ എന്നിവരെയും വിദ്യാർഥിനി പ്രതിനിധികളായി ഗ്രീഷ്മ വിജയ്, അരുന്ധതി ഗിരി വി., സ്റ്റെനി മേരി എബ്രഹാം, അനഘ ബി., പി.എസ്. കാവ്യശ്രീ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എം.ജി യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്കായിരുന്നു വോട്ടവകാശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.