രോഗികൾക്ക് ആശ്രയമായിരുന്ന സിദ്ദീഖ് ഓർമയായി
text_fieldsകാഞ്ഞിരപ്പള്ളി: കിടപ്പുരോഗികൾക്ക് ആശ്രയമായിരുന്ന 'സിദ്ദീക്ക് അണ്ണൻ' ഇനി ഓർമ. രോഗം ജീവിതത്തെ തളർത്തുമ്പോൾ അവിടെ സ്വാന്തനമായി എത്തിയിരുന്ന മുണ്ടക്കൽ സിദ്ദീഖ് ഇനിയില്ല.
അവശത അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ട സഹായം എത്തിച്ചിരുന്ന സിദ്ദീഖ്, ദയ പാലിയേറ്റിവ് കെയറിെൻറ പ്രവർത്തകനായാണ് രോഗിശുശ്രൂഷ രംഗത്ത് സജീവമാകുന്നത്. കാഞ്ഞിരപ്പള്ളിയിൽ അവശത അനുഭവിക്കുന്നവർക്ക് എക്കാലവും കൈത്താങ്ങായിരുന്നു അദ്ദേഹമെന്ന് അടുപ്പക്കാർ ഓർത്തെടുക്കുന്നു. ഉപജീവന മാർഗത്തിനുള്ള ജോലിസമയം കഴിഞ്ഞാൽ സേവന മുഖത്തായിരിന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി മേഖലയിൽ സേവനരംഗത്ത് സജീവമായ ദയ പാലിയേറ്റിവ് കെയർ യൂനിറ്റ് രൂപവത്കരിക്കുന്നതിലും ജനകീയമാക്കിയതിലും അദ്ദേഹത്തിെൻറ പങ്ക് വലുതാണ്.
2010 മുതൽ വെൽെഫയർ പാർട്ടിയുടെ മണ്ഡലം സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചു. മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ഓടിനടക്കുമ്പോൾ വ്യക്തിപരമായ ഒരുപാട് വിഷമങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. വർഷങ്ങൾക്ക് മുമ്പായിരുനു അദ്ദേഹത്തിെൻറ ഭാര്യയുടെ മരണം. ഹൃദയസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിദ്ദീഖിന് മരണക്കിടക്കയിലും പറയാൻ ഉണ്ടായിരുന്നത് ചെയ്തുതീർക്കാൻ ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ചും സേവനരംഗത്തെക്കുറിച്ചുമായിരുന്നു.
ദയ പാലിയേറ്റിവിെൻറ കീഴിൽ സ്പെഷൽ സ്കൂളും അനുബന്ധ സംവിധാനങ്ങളും തുടങ്ങാൻ പട്ടിമറ്റത്ത് ചിലർ സ്ഥലം വഖഫ് നൽകിയിരുന്നു. ചുവപ്പ് നാടയുടെ കുരുക്കുകളിലും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം അതിെൻറ പ്രവർത്തനം തുടങ്ങിയടത്തുതന്നെ നിൽക്കുന്നത് അദ്ദേഹത്തെ വളരെയധികം അലട്ടിയിരുന്നു.
പാലിയേറ്റിവ് കെയർ സെക്രട്ടറി, മസ്ജിദുൽ ഹുദ സെക്രട്ടറി, ഇസ്ലാമിക വിദ്യാഭ്യാസ ട്രസ്റ്റ് അംഗം എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.