ലഹരിക്കെതിരായ പരിപാടിയിൽ പങ്കാളിയാകുമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി ആറാം ക്ലാസുകാരി
text_fieldsപെരുവ: ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടിയിൽ താനും പങ്കാളിയാകും എന്ന് മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ച ആറാം ക്ലാസുകാരിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. വിദ്യാർഥിനിയെ ലഹരിവിരുദ്ധ പരിപാടികളിൽ പങ്കെടുപ്പിക്കാൻ ആവശ്യമായ സഹായം ചെയ്യാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശവും നൽകി. വെള്ളൂർ ഇറുമ്പയം സ്വദേശിനിയും കാരിക്കോട് കോയിക്കൽ എബ്രഹാം മെമ്മോറിയൽ സ്കൂൾ വിദ്യാർഥിനിയുമായ പി.എ. അബിയക്കാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം ലഭിച്ചത്. ജില്ല പൊലീസ് മേധാവിയുടെ
നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാരിക്കോട് ഫാ. ഗീവർഗീസ് മെമ്മോറിയിൽ ഹയർസെക്കൻഡറി സ്കൂളിൽ 'യോദ്ധാവ്' ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിൽ അബിയ ലഹരിവിരുദ്ധ സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.