ആഹ്ലാദത്തോടെ ആകാശയാത്ര
text_fieldsവെള്ളാവൂർ: പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ച് വിമാനയാത്രയെന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് വെള്ളാവൂരിലെ വയോജന അയൽക്കൂട്ടത്തിലെ പ്രവർത്തകർ.
വെള്ളാവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ നന്മ വയോജന അയൽക്കൂട്ടമാണ് വേറിട്ട യാത്ര സംഘടിപ്പിച്ചത്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരുമടങ്ങുന്ന ഒമ്പതംഗ സംഘമാണ് നെടുമ്പാശ്ശേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തത്.
വിമാനത്തിൽ തിരുവനന്തപുരത്ത് എത്തി പുറങ്ങിയ ശേഷം വേളിയും ശംഖുമുഖവും ഇവർ സന്ദർശിച്ചു. യാത്രാചെലവുകൾ മുഴുവൻ ഇവർ സ്വയംവഹിച്ചു. 2018ൽ ആരംഭിച്ച കൂട്ടായ്മ കഴിഞ്ഞ അഞ്ചു വർഷം വിനോദയാത്രകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, വിമാനയാത്ര മറക്കാനാകാത്ത അനുഭവമാണ് നൽകിയതെന്ന് ഇവർ പറഞ്ഞു.
വെള്ളാവൂർ ഗ്രാമദീപം ഗ്രന്ഥശാലയിൽ മാസത്തിലെ ആദ്യശനിയാഴ്ചകളിൽ ഇവർ ഒത്തുചേരും. രോഗി സന്ദർശനം നടത്തി കൂടെയുള്ളവർക്ക് തങ്ങളാൽ കഴിയുന്ന സഹായവും നൽകും. പലരും ക്ഷേമ പെൻഷനുകളാണ് ഇത്തരം പ്രവർത്തനങ്ങൾ വേണ്ടി ഇവർ ഉപയോഗിക്കുന്നത്. 20 പേരാണ് വയോജന അയൽക്കൂട്ടത്തിലുള്ളത്. പ്രസിഡന്റ് ശാന്തകുമാരി അഴകത്ത്, സെക്രട്ടറി റിട്ട. ഹെഡ്മിസ്ട്രസ് മഞ്ജു രാജൻ കുളക്കോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.