വെള്ളം തരുന്ന കൈക്ക് കടിക്കുന്നവർ; ടൺകണക്കിന് അറവുമാലിന്യം ജലത്തിൽ കലരുന്നുണ്ട്
text_fieldsേകാട്ടയം: സംരക്ഷിക്കേണ്ടവർ തന്നെ കഴുത്തുഞെരിച്ച് കൊല്ലുന്ന ദുർഗതിയാണ് മീനച്ചിലാറിന്. ജില്ലയുടെ ഭൂരിഭാഗം മേഖലകളുടെയും ദാഹമകറ്റുന്ന മീനച്ചിലാറിെന മനുഷ്യ നിർമിത ദ്രോഹങ്ങൾ തന്നെയാണ് മലിനമാക്കി മാറ്റുന്നത്. ഒഴുകിത്തുടങ്ങുേമ്പാൾ തന്നെ തേയിലത്തോട്ടങ്ങളിലെ കീടനാശിനികളും റിസോർട്ടുകളിലെ മാലിന്യവും നദിക്കൊപ്പം ചേരുന്നു. പിന്നെ അവസാനിക്കുവോളം നാട്ടുകാരാൽ നദി മലിനപ്പെട്ടുകൊണ്ടേയിരിക്കുന്നു. മീനച്ചിലുകാരെന്ന് അഭിമാനത്തോടെ പറയുന്നവർ തന്നെ, കൈവഴികളുമെല്ലാം തോടുകളും മാലിന്യം മറവുചെയ്യാനുള്ള സ്ഥലങ്ങളാക്കി മാറ്റുന്നു. മഴക്കാലമാകുമ്പോൾ പ്ലാസ്റ്റിക് കൂടുകളിൽ തള്ളുന്ന അവശിഷ്ടങ്ങളെല്ലാം നദിയിൽ എത്തുന്നു. മാലിന്യ സംസ്കരണത്തിനുള്ള ശാസ്ത്രീയ മാർഗങ്ങളൊന്നും നടപ്പാക്കാതെ മീനച്ചിലാർ മാലിന്യം തള്ളാനുള്ള ഇടമാക്കി മാറ്റുന്ന തദേശസ്ഥാപനങ്ങളും നദിയെ ഇല്ലാതാക്കുന്നവരുടെ പട്ടികയിൽ മുൻനിരയിലുണ്ട്.
ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽനിന്ന് പ്ലാസ്റ്റിക്കും വിസർജ്യങ്ങളുമുൾപ്പെടെ ഖരമാലിന്യം വൻതോതിൽ ആറ്റിലേക്ക് തള്ളുന്നുണ്ട്. കോട്ടയത്തെയും പാലായിലെയും പൊതു ഓടകൾ അവസാനിക്കുന്നതും ആറിലാണ്. വലിയ സ്ഥാപനങ്ങൾ പോലും മാലിന്യം തള്ളുന്നതിന് രഹസ്യ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പലരും മാലിന്യ ട്രീറ്റ്മെൻറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാതെ ആറിലേക്ക് ഒഴുക്കുന്നു.
ടൺകണക്കിന് അറവുമാലിന്യവും ജലത്തിൽ കലരുന്നുണ്ട്. കക്കൂസ് മാലിന്യത്തിനൊപ്പം വർക്ഷോപ്, സർവിസ് സ്റ്റേഷൻ, വ്യാപാരസ്ഥാപന, ഫാക്ടറി മാലിന്യം എന്നിവയും ആറ്റിലേക്ക് ഒഴുക്കിവിടുന്നത് തുടരുകയാണ്. എന്നാൽ, അധികൃതർ ഒന്നും അറിയാത്തതായി നടിക്കുകയാണ്.
നദിയുടെ പുറമ്പോക്കിൽ കൃഷിയിറക്കുന്നവര്‍ പുല്ല് കരിക്കാനായി ഉപയോഗിക്കുന്ന അതിതീവ്ര രാസവസ്തുക്കളും ഒഴുകിയിറങ്ങുന്നത് ആറിലേക്കാണ്. നാടന്‍ മത്സ്യസമ്പത്ത് പേരിലൊതുങ്ങിയ പുഴയില്‍ പലയിടത്തും മീനുകള്‍ ചത്തുപൊങ്ങുന്നതും പതിവായി. നിരന്തരം നാട്ടുകാർ മാലിന്യം തള്ളുന്ന ഈ പുഴയിലെ വെള്ളം തന്നെയാണ് കുടിവെള്ളമായി എത്തുന്നുവെന്നതും മറ്റൊരു കൗതുകമാണ്. മീനച്ചലാറിനെ ആശ്രയിച്ച് ജില്ലയിൽ നിരവധി കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. മീനച്ചിലാറിനെ ജലസമൃദ്ധമായി നിലനിർത്താൻ ലക്ഷ്യമിട്ടായിരുന്ന തടയണകൾ നിർമിച്ചതെങ്കിലും അവയും മാലിന്യക്കോട്ടകളാകുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.