സാമൂഹികനീതി വകുപ്പിന് ജില്ലതല ഓഫിസുകൾ മാത്രം; വയോജനങ്ങളും ഭിന്നശേഷിക്കാരും വലയുന്നു
text_fieldsഅടൂർ: ബ്ലോക്ക് പഞ്ചായത്ത്തലത്തിൽ സംസ്ഥാന സാമൂഹികനീതി വകുപ്പ് കാര്യാലയങ്ങൾ ഇല്ലാത്തത് ഗുണഭോക്താക്കളെ വലക്കുന്നു.
ഇപ്പോൾ സാമൂഹികനീതി വകുപ്പിന് ജില്ലതലത്തിൽ മാത്രമേ ഓഫിസുള്ളൂ. സാമൂഹികനീതി വകുപ്പ് രണ്ടുവർഷം മുമ്പ് വിഭജിച്ച് വനിത-ശിശു വികസന വകുപ്പ് രൂപവത്കരിച്ചിരുന്നു.
അതിനുമുമ്പ് വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ്, എച്ച്.ഐ.വി ബാധിതർ, അഗതികൾ എന്നിവർക്ക് നിരവധി ക്ഷേമപദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന നടപ്പാക്കിയിരുന്നത്. ഈ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിൽ സാമൂഹികനീതി വകുപ്പിന് ഓഫിസും ഉണ്ടായിരുന്നു. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കഷ്ടതയനുഭവിക്കുന്ന ഇത്തരം വിഭാഗക്കാർ വിവിധ ആവശ്യങ്ങൾക്ക് ജില്ല ആസ്ഥാനങ്ങളിൽ പോകേണ്ട അവസ്ഥയാണ്. കോവിഡ് വ്യാപനംമൂലം ഗ്രാമപ്രദേശങ്ങളിൽനിന്ന് കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഇവർ ജില്ല സാമൂഹികനീതി ഓഫിസുകളിൽ എത്തിച്ചേരുന്നത്.
ഇതിന് പരിഹാരം കാണുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത്തലത്തിൽ സാമൂഹികനീതി വകുപ്പിന് ഓഫിസുകൾ ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.