ആശുപത്രി വളപ്പിലെ മണ്ണുമല എൻ.എച്ച്.എം കെട്ടിടത്തിന് ഭീഷണി
text_fieldsകോട്ടയം: ജില്ല ആശുപത്രി വളപ്പിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എൻ.എച്ച്.എം കെട്ടിടത്തിന് ഭീഷണിയാകുന്നു. പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി കുഴിച്ചെടുത്ത മണ്ണാണ് എൻ.എച്ച്.എം കെട്ടിടത്തിന്റെ പിന്നിൽ വൻമലപോലെ കൂട്ടിയിട്ടിരിക്കുന്നത്. മഴ പെയ്താൽ മണ്ണ് ഇടിയുമെന്നതാണ് എൻ.എച്ച്.എം ജീവനക്കാരെ ആശങ്കയിലാക്കുന്നത്.
കെട്ടിടത്തിന്റെ പഴക്കം ചെന്ന മതിൽ വരെ കൂട്ടിയിട്ട മണ്ണ് എത്തിയിട്ടുണ്ട്. കെട്ടിടത്തിനായി കുഴിക്കുമ്പോഴെടുക്കുന്ന മണ്ണ് എങ്ങോട്ടു മാറ്റണമെന്ന് തീരുമാനമാകാത്തതിനാൽ ആശുപത്രി വളപ്പിൽ പണ്ട് ആർ.എം.ഒ ക്വാർട്ടേഴ്സ് നിലനിന്നിരുന്ന ഭാഗത്ത് കൂട്ടിയിടുകയായിരുന്നു. ഇതു മാറ്റുന്നതുവരെ സമാധാനം നഷ്ടപ്പെട്ട അവസഥയിലാണ് എൻ.എച്ച്.എം ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.