സ്പെഷൽ ഡ്രൈവ്; 137 പേർ അറസ്റ്റിൽ
text_fieldsകോട്ടയം: ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയാനും വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമായി പൊലീസ് വ്യാപക പരിശോധന നടത്തി.
പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ആറ് കേസും അബ്കാരി ആക്ട് പ്രകാരം 58 കേസും കോട്പ ആക്ട് പ്രകാരം 40 കേസും മദ്യപിച്ചും അലക്ഷ്യമായും വാഹനമോടിച്ചതിന് 118 കേസുകളും ഉൾപ്പെടെ 222 കേസുകൾ രജിസ്റ്റർ ചെയ്തു.
വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലോഡ്ജൂകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധന നടത്തി.
വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞ 137 പേരെ അറസ്റ്റ് ചെയ്തു. ജില്ലയിലെ ബസ് സ്റ്റാൻഡുകൾ, മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പൊലീസും, ബൈക്ക് പട്രോളിങ്ങും, ജില്ല അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേകം വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.
ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ല ഡിവൈ.എസ്.പി മാരെയും എസ്.എച്ച്.ഒമാരെയും പങ്കെടുപ്പിച്ചായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.