സ്പെഷൽ ഡ്രൈവ്: 161 കേസ്; 149 പേർ അറസ്റ്റിൽ
text_fieldsകോട്ടയം: ജില്ലയിൽ രണ്ടുദിവസങ്ങളിലായി നടന്ന സ്പെഷൽ ഡ്രൈവിൽ 161 കേസ് രജിസ്റ്റർ ചെയ്തു. 149 പേരെ അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാനും വാറന്റ് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുമാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജില്ലയിലെ എല്ലാ ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും പങ്കെടുത്തു. എൻ.ഡി.പി.എസ് നിയമപ്രകാരം 15ഉം മദ്യപിച്ചും അലക്ഷ്യമായും വാഹനമോടിച്ചതിന് 146 കേസും ഉൾപ്പെടെ 161 കേസാണ് രജിസ്റ്റർ ചെയ്തത്.
വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലോഡ്ജുകൾ, ഹോം സ്റ്റേകൾ, റിസോര്‍ട്ടുകള്‍ തുടങ്ങി 228 ഇടങ്ങളിൽ പരിശോധന നടത്തി. 149 പേരെ അറസ്റ്റ് ചെയ്തു. മുന്‍ കേസുകളില്‍പെട്ട 55 പേരെ കരുതല്‍ തടങ്കലിലാക്കി. ജില്ല അതിർത്തികൾ കേന്ദ്രീകരിച്ച് വാഹന പരിശോധനയും ബസ്സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഡോഗ് സ്ക്വാഡിനെ ഉൾപ്പെടുത്തി പ്രത്യേക പരിശോധനയും നടത്തി. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഞായറാഴ്ച പുലർച്ച വരെ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.