എസ്.എസ്.എൽ.സി: കോട്ടയം ജില്ലക്ക് ചരിത്ര നേട്ടം, 193 സ്കൂളുകൾക്ക് നൂറുശതമാനം വിജയം
text_fieldsകോട്ടയം: ജില്ലക്ക് അഭിമാനനിമിഷം; എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്രവിജയം. പരീക്ഷയെഴുതിയ 18,910 വിദ്യാർഥികളിൽ 18,886 പേരും ഉന്നതപഠനത്തിന് യോഗ്യത നേടി. വിജയം 99.87 ശതമാനം. കഴിഞ്ഞവർഷം 99.07 ശതമാനമായിരുന്നു. ഇതാണ് 99.87 ശതമാനമായി കുതിച്ചുയർന്നത്. പാലാ വിദ്യാഭ്യാസ ജില്ല നൂറ് ശതമാനം വിജയം നേടി. തുടർച്ചയായി മൂന്നാം വർഷമാണ് പാലാ സംസ്ഥാനത്ത് ഒന്നാമതാകുന്നത്.
ജില്ലയിൽ പരീക്ഷയെഴുതിയ 9,578 ആൺകുട്ടികളിൽ 9,558 പേരും വിജയിച്ചു. 9,332 പെൺകുട്ടികളിൽ 9,328 പേരും വിജയിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 2,927 പേർ. ഇതിൽ 1,984 പേർ പെൺകുട്ടികളും 943 പേർ ആൺകുട്ടികളും.
കാഞ്ഞിരപ്പള്ളി- 99.84, കോട്ടയം- 99.82, കടുത്തുരുത്തി -99.91 എന്നിങ്ങനെയാണ് മറ്റ് വിദ്യാഭ്യാസജില്ലകളുടെ വിജയശതമാനം.ജില്ലയിലെ 193 സ്കൂളുകൾ നൂറുമേനി വിജയം കൊയ്തു. ഇതിൽ 131 എണ്ണം എയ്ഡഡ് സ്കൂളുകളാണ്. 46 സർക്കാർ സ്കൂളുകളും 16 അൺഎയ്ഡഡ് സ്കൂളുകളും നൂറുമേനി നേടി.
നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ
- എസ്.കെ.വി ഗവ.എച്ച്.എസ്.എസ്, നീണ്ടൂർ
- ഗവ. ഗേൾസ് എച്ച്.എസ്, ഏറ്റുമാനൂർ
- ഗവ.വി.എച്ച്.എസ്.എസ്, ഏറ്റുമാനൂർ
- ഗവ. എച്ച്.എസ്.എസ്,പുതുവേലി
- ഗവ. എച്ച്.എസ്.എസ്, ഇടക്കോലി
- എം.ജി. ഗവ.എച്ച്.എസ്.എസ്, പാലാ
- ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഏറ്റുമാനൂർ
- ഗവ. എച്ച്.എസ്.എസ്, ഈരാറ്റുപേട്ട
- ഗവ. എച്ച്.എസ്.എസ്, താഴത്തുവടകര
- ഗവ. എച്ച്.എസ്, അടുക്കം
- ഗവ. എച്ച്.എസ്, കാഞ്ഞിരപ്പള്ളി
- പേട്ട ഗവ.എച്ച്.എസ്, കാഞ്ഞിരപ്പള്ളി
- ആർ.വി. ഗവ. വി.എച്ച്.എസ്.എസ്, ചേനപ്പാടി
- ഗവ. വി.എച്ച്.എസ്.എസ്, മുരിക്കുംവയൽ
- ഗവ. എച്ച്.എസ്.എസ്, നെടുംകുന്നം
- ഗവ.എച്ച്.എസ്.എസ്, ഇടക്കുന്നം
- ഗവ. വി.എച്ച്.എസ്.എസ്, പൊൻകുന്നം
- ഗവ. വി.എച്ച്.എസ്.എസ്, തിടനാട്
- ഗവ.എച്ച്.എസ്, വാഴൂർ
- ഗവ.എച്ച്.എസ്, കുഴിമാവ്,
- ഗവ. എച്ച്.എസ്.എസ്, പനമറ്റം,
- ഗവ. ട്രൈബൽ ഹൈസ്കൂൾ, കൊമ്പുകുത്തി
- ജി.എച്ച്.എസ്, പനക്കച്ചിറ
- ജി.എച്ച്.എസ്, കപ്പാട്
- ഗവ.എച്ച്.എസ്, കൂവക്കാവ്,
- ഗവ.എച്ച്.എസ്.എസ്, പായിപ്പാട്
- ഗവ. എച്ച്.എസ്.എസ്, വടക്കേക്കര
- ഗവ. മോഡൽ എച്ച്.എസ്.എസ്, ചങ്ങനാശ്ശേരി
- ഗവ. എച്ച്.എസ്.എസ്, കുറിച്ചി
- ഗവ. മോഡൽ എച്ച്.എസ്.എസ്, കോട്ടയം
- ഗവ. എച്ച്.എസ്.എസ്, കാരാപ്പുഴ
- ഗവ. വി.എച്ച്.എസ്.എസ്, നാട്ടകം
- ഗവ. വി.എച്ച്.എസ്.എസ്, കോത്തല
- ഗവ.എച്ച്.എസ്.എസ്,
- കുടമാളൂർ
- ഗവ.എച്ച്.എസ്, അരീപ്പറമ്പ്
- ഗവ. എച്ച്.എസ്.എസ് പാമ്പാടി
- സെന്റ് ജോർജ്സ് ജി.വി.എച്ച്എസ്എസ് പുതുപ്പള്ളി
- ഗവ. ബി.എച്ച്.എസ്.എസ്, പുതുപ്പള്ളി
- ഗവ. വി.എച്ച്.എസ്.എസ്,തൃക്കോതമംഗലം
- ഗവ. എച്ച്.എസ്.എസ്, തോട്ടക്കാട്
- പി.ടി.എം ജി.എച്ച്.എസ്.എസ്, വെള്ളൂർ
- എം.സി.വി.എച്ച്.എസ്.എസ്, ആർപ്പൂക്കര
- ജി.എച്ച്.എസ്, കരിപ്പൂത്തട്ട്
- ഗവ.വി.എച്ച്.എസ്.എസ്, വാഴപ്പള്ളി
- ഗവ. എച്ച്.എസ്, വടവാതൂർ
- ഒളശ്ശ സർക്കാർ അന്ധവിദ്യാലയം
വിജയചരിത്രംകുറിച്ച് പാലാ
പാലാ: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയചരിത്രം കുറിച്ച് പാലാ വിദ്യാഭ്യാസ ജില്ല. തുടർച്ചയായി മൂന്നാംവർഷവും സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയാണ് പുതിയചരിത്രം കുറിച്ചത്. 100 ശതമാനം വിജയശതമാനമാണ് പാലാക്കുള്ളത്.
2019ൽ- 99.60 ശതമാനവും 2020ൽ- 99.83 ശതമാനവും 2021ൽ- 99.97, 2022ൽ- 99.94 ശതമാനവും വിജയശതമാനം ഉയർത്താൻ പാലാ വിദ്യാഭ്യാസ ജില്ലക്കായി. ഇതിൽ 2021ലും 2022ലും സംസ്ഥാനത്ത് ഒന്നാമതെത്തി. 2021ൽ ഒരു വിദ്യാർഥി പരാജയപ്പെട്ടതോടെയാണ് നൂറു ശതമാനം നഷ്ടമായത്. 2022ൽ പരീക്ഷക്കിടെ ഒരു വിദ്യാർഥി മുങ്ങിമരിക്കുകയും ഒരാൾ പരാജയപ്പെടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെയും ജില്ല ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രത്യേക അനുമോദനം പാലാക്ക് ലഭിച്ചു.
46 സ്കൂളുകളിൽനിന്നായി 3172 കുട്ടികളാണ് വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. എല്ലാ കുട്ടികളും ഉന്നതപഠനത്തിന് അർഹരായി. ഏഴ് സർക്കാർ സ്കൂളുകളും 34 എയ്ഡഡ് സ്കൂളുകളും രണ്ട് അൺഎയ്ഡഡ് സ്കൂളുകൾക്കും നൂറ് ശതമാനം വിജയം നേടാനായി.
ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷ എഴുതിച്ച പാലാ സെന്റ് മേരീസ് ഹൈസ്കൂളിനും (220 കുട്ടികൾ), ഏറ്റവും കുറച്ച് കുട്ടികളെ പരീക്ഷക്കിരുന്ന ഏറ്റുമാനൂർ ഗവ. ബോയ്സ് സ്കൂളിനും (അഞ്ച് കുട്ടികൾ) ഇത്തവണ നൂറു ശതമാനം വിജയം കൊയ്യാനായി. വിദ്യാഭ്യാസ ജില്ലയിൽ 712 പേർ എല്ലാ വിഷങ്ങൾക്കും എ പ്ലസ് നേടി.കൂട്ടായ്മയുടെ വിജയമാണ് പാലാക്ക് ലഭിച്ചതെന്ന് മുൻ വിദ്യാഭ്യാസ ജില്ല ഓഫിസർ കെ. ജയശ്രീ പറഞ്ഞു. കെ.ബി ശ്രീകലയാണ് പാലാ വിദ്യാഭ്യാസ ജില്ല ഡി.ഇ.ഒ ഇൻചാർജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.