വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാൽ കർശനനടപടി
text_fieldsകോട്ടയം: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ നൽകാതിരുന്നാൽ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. കെ.എം. ദിലീപ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമീഷൻ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷകർ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ വിവരാവകാശ നിയമം നാലാം വകുപ്പ് പ്രകാരമുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ഇത് കമീഷൻ പരിശോധിക്കും.
ഓഫിസ് പ്രവർത്തനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച 10 പരാതികളിൽ എട്ടെണ്ണം തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.