വേനൽ മഴ: 50 ഏക്കറിലെ നെല്ല് വെള്ളത്തിൽ
text_fieldsപെരുവ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ വേനൽമഴയിൽ കൊയ്ത്ത് തുടങ്ങിയ 50 ഏക്കറോളം നെല്ല് വെള്ളത്തിനടിയിലായി. ഇടയാറ്റ് പാടത്തെ പൈന്തറ്റ് താഴം, എരുമപ്പെട്ടി, വാച്ചുനിലം, നിരന്തര വേലി, ഇടിക്കുഴി, ഇടക്കിഴങ്ങ്, കാവിക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ നെല്ലാണ് മുങ്ങിയത്.
ഇടയാറ്റ് പാടശേഖരത്തിൽ കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്ത ആക്സിൽ ഫ്ലോ പമ്പ് സ്ഥാപിച്ചിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് വെള്ളം മുഴുവൻ അടിച്ച് വറ്റിക്കാൻ കഴിയുമായിരുന്നുവെന്ന് കർഷകർ പറയുന്നു. എന്നാൽ, ചില രാഷട്രീയ ഇടപെടൽ മൂലം പദ്ധതി ഇല്ലാതായി.
15 ദിവസം മുമ്പ് കൃഷി ഇറക്കിയിരുന്നെങ്കിൽ ഇപ്പോൾ വെള്ളം കയറിയ നെല്ല് മുഴുവൻ കൊയ്തെടുക്കാൻ കഴിയുമായിരുന്നുവെന്ന് കർഷകർ പറയുന്നു. വലിയതോട്ടിൽ പമ്പുസെറ്റ് സ്ഥാപിക്കാനാണ് പദ്ധതി തയാറാക്കിയത്. അടുത്ത വർഷമെങ്കിലും നടപ്പാക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിൻ മാത്യു, കൃഷി അസി. ത്രേസ്യാമ്മ സി.എം, ഇടയാറ്റ് പടശേഖര സെക്രട്ടറി ബൈജു ചെത്തുകുന്നേൽ, മുളക്കുളം സൗത്ത് സെക്രട്ടറി ഷിബു തുടങ്ങിയവർ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. കൃഷിനാശം സംഭവിച്ച കർഷകർ രജിസ്ട്രേഷൻ പോർട്ടലിൽ ഓൺലൈനായി അപേക്ഷ നൽകണമെന്ന് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.