Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഷോപ്പിങ് കോംപ്ലക്‌സ്​...

ഷോപ്പിങ് കോംപ്ലക്‌സ്​ പൊളിക്കൽ; സർവേ റിപ്പോർട്ട്​ തയാർ

text_fields
bookmark_border
Tirunakkara shopping complex
cancel
camera_alt

തി​രു​ന​ക്ക​ര ബ​സ്​ സ്റ്റാ​ൻ​ഡ്​ ഷോ​പ്പി​ങ്​ കോം​പ്ല​ക്സ്

കോട്ടയം: തിരുനക്കര ഷോപ്പിങ് കോംപ്ലക്‌സ് പൊളിക്കാൻ എൻജിനീയറിങ് വിഭാഗത്തി‍െൻറ സർവേ റിപ്പോർട്ട് തയാറായി. അടുത്ത കൗൺസിലിൽ റിപ്പോർട്ട് അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടികളിലേക്ക് കടക്കും. കെട്ടിടം പൊളിക്കുമ്പോൾ കിട്ടുന്ന കമ്പി, വാതിൽ തുടങ്ങി ഉപയോഗയോഗ്യമായതി‍െൻറ കണക്കുകളും കെട്ടിടം നിർമിക്കാൻ വരുന്ന ചെലവും അടങ്ങിയതാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈയിൽ 12 ലക്ഷം രൂപയുടെ സർവേ റിപ്പോർട്ട് തയാറാക്കിയിരുന്നു.

എന്നാൽ, അത് അപൂർണമാണെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നതോടെ കൗൺസിൽ തള്ളി. നഗരസഭയുടെ നാഗമ്പടത്തെ കെട്ടിടത്തിലേക്ക് മാറാൻ സമ്മതമാണെന്ന് ആരോപിച്ച് എട്ട് വ്യാപാരികൾ കത്തുനൽകിയിട്ടുണ്ട്. ഇക്കാര്യം ആറിനുചേരുന്ന ഫിനാൻസ് കമ്മിറ്റിയിൽ ചർച്ചചെയ്ത് അംഗീകാരം നൽകുമെന്ന് വൈസ് ചെയർമാൻ ഗോപകുമാർ അറിയിച്ചു. കെട്ടിടം പൊളിച്ചശേഷമേ തിരുനക്കരയിലെ താൽക്കാലിക സംവിധാനത്തിന് വഴിയൊരുങ്ങൂ. ഏഴിനാണ് അടുത്ത കൗൺസിൽ യോഗം ചേരുന്നത്. യോഗത്തിനുശേഷം ഗതാഗത ഉപദേശക കമ്മിറ്റി ചേർന്ന് പൊലീസുമായി ആലോചിച്ചശേഷം ബസ് സ്റ്റാൻഡ് അടക്കുന്നകാര്യം പരിഗണിക്കും. ടാക്സി സ്റ്റാൻഡും മാറ്റും. കടകൾ ഒഴിഞ്ഞ് വ്യാപാരികൾ തിങ്കളാഴ്ച രാവിലെയും വൈകീട്ടുമായി താക്കോൽ കൈമാറി.

വരുന്നത് എട്ടുനിലയുള്ള മൾട്ടിപ്ലക്സ് കം ബസ് ബേ

മൾട്ടിപ്ലക്സ് തിയറ്ററും അണ്ടർഗ്രൗണ്ട് പാർക്കിങ് സൗകര്യവുമുള്ള എട്ടുനില കെട്ടിടമാണ് തിരുനക്കരയിൽ വിഭാവനം ചെയ്യുന്നത്. രണ്ടു ലെയറിലായിരിക്കും അണ്ടർ ഗ്രൗണ്ട് പാർക്കിങ്. മുനിസിപ്പൽ ഓഫിസുകൾ, കൗൺസിൽ ഹാൾ, ആർട്ട് ഗാലറി, പൊതുപരിപാടികൾക്കുള്ള ഹാൾ തുടങ്ങിയവയുമുണ്ടാകും. പൂർണമായി സോളാർ എനർജിയിൽ പ്രവർത്തിക്കുന്നതായിരിക്കും കെട്ടിടം. മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. താഴെ ബസ് ബേ. ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് 14 ആര്‍ക്കിടെക്റ്റുമാര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ പ്രസന്‍റേഷന്‍ നഗരസഭ മുമ്പാകെ അവതരിപ്പിക്കും. ഇതിൽനിന്ന് ഒരാളെ തെരഞ്ഞെടുത്തശേഷം വിശദ റിപ്പോര്‍ട്ട് തയാറാക്കിവേണം നിര്‍മാണ നടപടികളിലേക്ക് നീങ്ങാന്‍. ബാങ്ക് വായ്പയിലൂടെ തുക കണ്ടെത്താനാണ് നഗരസഭ തീരുമാനം. വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ 75 ലക്ഷം രൂപ നേരത്തേ അനുവദിച്ചിട്ടുണ്ട്.

സാ​ധ​ന​ങ്ങ​ൾ പ​ല​തും മോ​ഷ​ണം​ പോ​യി

​കോ ​ട്ട​യം: തി​രു​ന​ക്ക​ര​യി​ലെ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ ഒ​ഴി​യു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി പു​റ​ത്തു​വെ​ച്ച സാ​ധ​ന​ങ്ങ​ൾ പ​ല​തും മോ​ഷ​ണം​പോ​യി. ക​ട​ക​ളി​ൽ​നി​ന്ന്​ അ​ഴി​ച്ചു​വെ​ച്ച ബോ​ർ​ഡു​ക​ൾ, സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ പെ​ട്ടി​ക​ൾ, ഷ​ട്ട​റു​ക​ളു​ടെ ക​വ​ർ തു​ട​ങ്ങി​യ​വ​യാ​ണ്​ മോ​ഷ​ണം പോ​യ​ത്.

ഞാ​യ​റാ​ഴ്ച ക​ട​ക​ളി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ളെ​ല്ലാം പു​റ​ത്തേ​ക്ക്​ വ​ലി​ച്ചി​ടു​ന്ന​തി‍െൻറ തി​ര​ക്കി​ലാ​യി​രു​ന്ന​തി​നാ​ൽ ആ​രും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ച്ചി​ല്ല. മാ​ത്ര​മ​ല്ല സ്റ്റാ​ൻ​ഡി​ൽ ക​ട​ക​ൾ ഒ​ഴി​യു​ന്ന​തി‍െൻറ വ​ലി​യ തി​ര​ക്കു​മു​ണ്ടാ​യി​രു​ന്നു. പ​ക​ൽ ത​ന്നെ ക​ട​ക​ളി​ലെ വൈ​ദ്യു​തി വി​ച്ഛേ​​ദി​ച്ചി​രു​ന്ന​തി​നാ​ൽ രാ​​ത്രി എ​മ​ർ​ജ​ൻ​സി വെ​ളി​ച്ച​ത്തി​ലാ​ണ്​ ക​ട​ക്കാ​ർ സാ​ധ​ന​ങ്ങ​ൾ ​കൊ​ണ്ടു​പോ​യ​ത്. വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ ക​ഴി​യു​ന്ന സാ​ധ​ന​ങ്ങ​ൾ ​കൊ​ണ്ടു​പോ​യി. ചി​ല സാ​ധ​ന​ങ്ങ​ൾ കി​ട്ടി​യ വി​ല​ക്ക്​ വി​റ്റു.

കൊ​ണ്ടു​പോ​കാ​ൻ പ​റ്റാ​ത്ത​വ സ്റ്റാ​ൻ​ഡി​ൽ ത​ന്നെ ഉ​പേ​ക്ഷി​ച്ചു.

ഒ​ഴി​യാ​ൻ സാ​വ​കാ​ശം ത​ന്നി​രു​ന്നെ​ങ്കി​ൽ എ​ല്ലാം കൃ​ത്യ​മാ​യി മാ​റ്റാ​ൻ ക​ഴി​യു​മാ​യി​രു​ന്നു എ​ന്ന്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ശ​നി​യാ​ഴ്ച അ​ധി​കൃ​ത​രെ​ത്തി ഞാ​യ​റാ​ഴ്​​ച ത​ന്നെ ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Survey reportTirunakkara shopping complex
News Summary - Survey report of engineering department to demolish Tirunakkara shopping complex
Next Story