Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വരാജ് ട്രോഫി...

സ്വരാജ് ട്രോഫി പുരസ്‌കാരം; മികച്ച പഞ്ചായത്തായി വെളിയന്നൂർ

text_fields
bookmark_border
സ്വരാജ് ട്രോഫി പുരസ്‌കാരം; മികച്ച പഞ്ചായത്തായി വെളിയന്നൂർ
cancel
camera_alt

വെ​ളി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ടം

കോ​ട്ട​യം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സ്വ​രാ​ജ് ട്രോ​ഫി പു​ര​സ്‌​കാ​ര​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം​സ്ഥാ​നം വെ​ളി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ന്. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ദ്ധ​തി​വി​ഹി​ത​ത്തി​ന്‍റെ വി​നി​യോ​ഗ​ത്തി​ന് പു​റ​മെ, അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​ത്തി​ലെ പു​രോ​ഗ​തി, കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി, മാ​ലി​ന്യ​സം​സ്‌​ക​ര​ണ​രം​ഗ​ത്ത് സ്വീ​ക​രി​ച്ച പു​തു​മാ​തൃ​ക, വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മി​ക​വ്, സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ൽ കാ​ണി​ച്ച വേ​റി​ട്ട ഇ​ട​പെ​ട​ൽ, ആ​രോ​ഗ്യ-​വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സ​മീ​പ​നം, സേ​വ​ന​ങ്ങ​ളി​ലെ കൃ​ത്യ​ത തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്‌​കാ​ര നേ​ട്ട​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്.

2023-24 വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് പ​ദ്ധ​തി​തു​ക ചെ​ല​വ​ഴി​ക്ക​ലി​ൽ നൂ​റു​ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ചു. കെ​ട്ടി​ട​നി​കു​തി സ​മാ​ഹ​രി​ക്കു​ന്ന​തി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ചു. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ളി​യ​ന്നൂ​രി​ലെ ബ​ഡ്‌​സ് സ്‌​കൂ​ൾ ആ​രം​ഭി​ച്ചു. ക​നി​വ് പേ​പ്പ​ർ പ്രോ​ഡ​ക്ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലൂ​ടെ പേ​പ്പ​ർ പേ​ന, നോ​ട്ട് പാ​ഡ്, ഫ​യ​ലു​ക​ൾ തു​ട​ങ്ങി ഏ​റ്റ​വും ഒ​ടു​വി​ൽ ഇ​ത​ൾ എ​ന്ന ബ്രാ​ൻ​ഡി​ൽ പു​തി​യ നോ​ട്ട് ബു​ക്കു​ക​ളും ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.

വെ​ളി​യ​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് നാ​ഷ​ന​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ൻ​ഡേ​ർ​ഡ് അം​ഗീ​കാ​രം തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ ല​ഭി​ച്ചു. ജി​ല്ല​യി​ൽ ജൈ​വ​വൈ​വി​ധ്യ ആ​ക്ഷ​ൻ പ്ലാ​നും ബ​യോ​ഡൈ​വേ​ഴ്സി​റ്റി ര​ജി​സ്റ്റ​ർ ര​ണ്ട് വാ​ല്യ​ങ്ങ​ളും ത​യാ​റാ​ക്കി​യ ഏ​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് വെ​ളി​യ​ന്നൂ​ർ. മാ​ലി​ന്യം, ഊ​ർ​ജം, വ്യ​വ​സാ​യം, കൃ​ഷി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പു​റ​ന്ത​ള്ളു​ന്ന കാ​ർ​ബ​ണി​ന്‍റെ അ​ള​വ് ക​ണ​ക്കാ​ക്കി ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ക്കു​ന്ന നെ​റ്റ് സീ​റോ കാ​ർ​ബ​ൺ കേ​ര​ളം ജ​ന​ങ്ങ​ളി​ലൂ​ടെ കാ​മ്പ​യി​ൻ ജി​ല്ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ത്ത പ​ഞ്ചാ​യ​ത്തും വെ​ളി​യ​ന്നൂ​രാ​ണ്.50 ല​ക്ഷം രൂ​പ​യും സ്വ​രാ​ജ് ട്രോ​ഫി​യും സാ​ക്ഷ്യ​പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ബു​ധ​നാ​ഴ്ച ഗു​രു​വാ​യൂ​രി​ൽ ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam newsSwaraj Trophy Award
News Summary - Swaraj Trophy Award; Veliyanoor best panchayath
Next Story