Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വിഫ്​റ്റ്​ ബസും...

സ്വിഫ്​റ്റ്​ ബസും ഒാട്ടോയും ഉരസി: ഓട്ടോ ഡ്രൈവറെ​ മര്‍ദിച്ചെന്ന്​ പരാതി

text_fields
bookmark_border
സ്വിഫ്​റ്റ്​ ബസും ഒാട്ടോയും ഉരസി: ഓട്ടോ ഡ്രൈവറെ​ മര്‍ദിച്ചെന്ന്​ പരാതി
cancel
camera_alt

പരിക്കേറ്റ ഇ​മ്മാ​നു​വേ​ല്‍

ഏ​റ്റു​മാ​നൂ​ര്‍: കാ​രി​ത്താ​സ് ജ​ങ്​​ഷ​നി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്വി​ഫ്റ്റ് ബ​സും പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യും ത​മ്മി​ല്‍ ഉ​ര​സി. തു​ട​ര്‍ന്നു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ല്‍ കാ​ട്ടാ​മ്പാ​ക്ക് സ്വ​ദേ​ശി​യാ​യ പെ​ട്ടി ഓ​ട്ടോ​ഡ്രൈ​വ​ര്‍ ഇ​മ്മാ​നു​വേ​ലി​നെ ബ​സി​ലെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മ​ര്‍ദി​ച്ച​തി​നെ തു​ട​ര്‍ന്ന് ഇ​മ്മാ​നു​വേ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​നേ​ടി.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​രി​ത്താ​സ് ജ​ങ്​​ഷ​നി​ല്‍ ​െവ​ച്ചാ​ണ് പെ​ട്ടി ഓ​ട്ടോ​യു​മാ​യി കൂ​ട്ടി ഉ​ര​സു​ന്ന​ത്. തു​ട​ര്‍ന്ന് ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ര്‍മാ​ര്‍ ത​മ്മി​ൽ ത​ര്‍ക്ക​മു​ണ്ടാ​യി. തു​ട​ര്‍ന്ന് മു​ന്നോ​ട്ടു​പോ​യ പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യെ പി​ന്‍തു​ട​ര്‍ന്ന ബ​സ് മു​ന്നി​ല്‍ നി​ര്‍ത്തി.

ഇ​മ്മാ​നു​വേ​ലി​നെ ബ​സി​ലു​ള്ള ക​ണ്ട​ക്ട​റും ഡ്രൈ​വ​റും ചേ​ര്‍ന്ന് മ​ര്‍ദി​ച്ചുവെന്നാണ്​ പരാതി. ഇ​മ്മാ​നു​വേ​ലി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsautoSwift bus
News Summary - Swift bus and auto accident: Auto driver complains of attack
Next Story