മെഡിക്കൽ കോളജിെന കണ്ണീരിലാഴ്ത്തി ജീവനക്കാരെൻറ മരണം
text_fieldsഗാന്ധിനഗർ: കോവിഡ് ചികിത്സയിൽ കഴിഞ്ഞ എൻ.ജി.ഒ യൂനിയൻ നേതാവും മെഡിക്കൽ കോളജ് രക്തബാങ്കിലെ ജീവനക്കാരനുമായ ജി. സോമരാജിെൻറ മരണം സഹപ്രവർത്തകരെ കണ്ണീരിലാഴ്ത്തി.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് ചൊവ്വാഴ്ച രാവിലെ ഏഴിന് ജീവനക്കാർ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് ഓടിയെത്തിയത്. അപകടങ്ങളുണ്ടായി എത്തുന്ന
രോഗികൾക്ക് അത്യാവശ്യഘട്ടത്തിൽ രക്തം എത്തിക്കാൻ രാവും പകലും പൊതുപ്രവർത്തകർ ആശ്രയിച്ചിരുന്നത് സോമരാജിനെയാണ്.
ആശുപത്രി ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ, എൻ.ജി.ഒ യൂനിയൻ നേതാവും മെഡിക്കൽ കോളജ് സഹപ്രവർത്തകനുമായ കൃഷ്ണനായർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തികരിച്ചു. ഒമ്പതായോടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതിഞ്ഞശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്നതിനായി ആംബുലൻസിൽ കയറ്റുന്നതിനായി വെളിയിൽ കൊണ്ടുവന്നു.
ഈസമയം അത്യാഹിത വിഭാഗ പരിസരത്ത് സുരേഷ് കുറുപ്പ് എം.എൽ.എ, വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ, സി.പി.എം ഏരിയ സെക്രട്ടറി കെ.എൻ. വേണുഗോപാൽ, എൻ.ജി.ഒ നേതാക്കൾ, എൻ.ജി.ഒ അസോസിയേഷൻ നേതാക്കളായ ബെന്നി ജോർജ്, ബിജു, ഷാഹുൽ, കെ.ജി.എൻ.എ നേതാക്കളായ ഹേന ദേവദാസ്, പാപ്പ ഹെൻട്രി, ഹെഡ്നഴ്‌സുമാർ, മറ്റ് വിഭാഗങ്ങളിലെ പുരുഷ വനിത ജീവനക്കാർ, ഓഫിസ് ജീവനക്കാർ തുടങ്ങി എല്ലാവരും എത്തിയിരുന്നു. ഒരാഴ്ചയായി കോവിഡ് ബാധിതനായി മെഡിക്കൽ കോളജിലെ പുതിയ കോവിഡ് ചികിത്സ വിഭാഗത്തിൽ കഴിയുകയായിരുന്നു.
ചികിത്സയിൽ കഴിയുന്നതിനിടെ ദിവസേന എല്ലാ സഹപ്രവർത്തകരെയും വിളിച്ച് ക്ഷേമാന്വേഷണം നടത്തുന്നതോടൊപ്പം, ഡോ. ഹരികൃഷ്ണെൻറ വിശ്രമരഹിതമായ രോഗീപരിചരണത്തെക്കുറിച്ചും പറയുമായിരുന്നെന്നും ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.