തളിപ്പറമ്പിലും പിങ്ക് പൊലീസ് വരുന്നു
text_fieldsതളിപ്പറമ്പ്: സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി തളിപ്പറമ്പിലും ഒരാഴ്ചക്കുള്ളിൽ പിങ്ക് പൊലീസ് സംവിധാനം ആരംഭിക്കും. കണ്ണൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് തളിപ്പറമ്പില്‍ പിങ്ക് പൊലീസ് സേവനം ലഭിക്കുന്നത്. കണ്ണൂർ ജില്ലയിൽ നിലവില്‍ സിറ്റി പൊലീസ് പരിധിയിലെ തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിൽ മാത്രമാണ് പിങ്ക് പൊലീസ് സേവനമുള്ളത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ക്രിമിനലുകളെ കണ്ടെത്തി പിടികൂടുന്നതിനുമാണ് പിങ്ക് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച വനിത പൊലീസ് ഉദ്യോഗസ്ഥരാണ് വിളിപ്പുറത്തെത്തുന്ന ഇൗ വിഭാഗത്തിൽ സേവനം ചെയ്യുന്നത്.
റൂറൽ ജില്ലയിലെ ആദ്യത്തെ പിങ്ക് പൊലീസ് സംവിധാനമാണ് തളിപ്പറമ്പിലേത്. തളിപ്പറമ്പ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് അടുത്തയാഴ്ച മുതൽ ആരംഭിക്കുക. പിന്നീട് റൂറല്‍ എസ്.പിയുടെ കീഴിലുള്ള മറ്റ് പൊലീസ് സ്റ്റേഷന് പരിധിയിലേക്കും പിങ്ക് പൊലീസ് പ്രവർത്തനം വ്യാപിപ്പിക്കും. പൂവാല ശല്യം തടയുന്നതിന് ബസ് സ്റ്റാന്‍ഡുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും.
രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനം. നാലു വനിത പൊലീസുകാരാണ് സേവനത്തിലുള്ളത്. തുടക്കത്തിൽ കണ്ണൂർ കേന്ദ്രീകരിച്ചാണ് പിങ്ക് പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കുക. പിന്നീട് റൂറൽ പൊലീസിന്റെ ഭാഗമായി കൺട്രോൾ റൂം സജ്ജീകരണങ്ങൾ മാങ്ങാട്ടുപറമ്പിൽ ഒരുക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.