തങ്കമ്മക്ക് വേണം നിങ്ങളുടെ കൈത്താങ്ങ്
text_fieldsകൊന്നത്തടി: തുടർ ചികിത്സക്ക് പണമില്ലാതെ സുമനസ്സുകളുടെ സഹായം തേടുകയാണ് അർബുദ ബാധിതയായ കൊന്നത്തടി മുള്ളേരിക്കുടി ധന്യ ഭവനില്‍ തങ്കമ്മ എന്ന വീട്ടമ്മ. കൂലിപ്പണിക്കു പോയി കുടുംബം പുലര്‍ത്തിയിരുന്ന തങ്കമ്മ 2016 മുതല്‍ കടുത്ത നടുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഒരുവര്‍ഷം കഴിഞ്ഞാണ് നട്ടെല്ലിലെ അർബദബാധ തിരിച്ചറിയുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടങ്ങി.
നട്ടെല്ല് പൊടിഞ്ഞുപോകുന്ന രോഗാവസ്ഥയാണ് തങ്കമ്മക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മകന്റെ പേരിലുള്ള വീടും സ്ഥലവും പണയപ്പെടുത്തി സമീപത്തെ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് ചികിത്സ നടത്തിയത്. മൂന്ന് വര്‍ഷം മുമ്പ് മജ്ജ മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ നടത്താനായില്ല. കാരുണ്യ പദ്ധതി പ്രകാരം ലഭിച്ച സഹായവും തങ്കമ്മയുടെ ചികിത്സക്ക് പര്യാപ്തമായില്ല. ഇപ്പോള്‍ ചികിത്സ നടത്താന്‍ മാര്‍ഗമില്ലാതെ കഴിയുകയാണ് തങ്കമ്മ. പണമില്ലാത്തതിനാല്‍ കഴിഞ്ഞ കീമോയും മുടങ്ങി. 96,000 രൂപയാണ് ഒരുമാസത്തെ ചികിത്സക്ക് ആവശ്യമുള്ളത്. തങ്കമ്മയുടെ ചികിത്സക്ക് ധനസഹായം സ്വരൂപിക്കാൻ പൊതുപ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഇവരുടെ ഭര്‍ത്താവ് സുന്ദരേശ പണിക്കരുടെയും കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷിന്റെയും പേരില്‍ എസ്.ബി.ഐ കൊന്നത്തടി ശാഖയില്‍ സംയുക്ത അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പര്‍: 40932045285. ഐ.എഫ്.എസ് കോഡ്: എസ്.ബി.ഐ.എന്‍ 0070514.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.