കാപ്പ നിയമം ലംഘിച്ച പ്രതികൾ അറസ്റ്റിൽ
text_fieldsഗാന്ധിനഗർ: കാപ്പ നിയമം ലംഘിച്ച പ്രതികൾ അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി ചക്കിട്ടപറമ്പിൽ അഖിൽ രാജു( മുത്തപ്പൻ -26), വില്ലൂന്നി കൊച്ചുപറമ്പിൽ അരുൺമോൻ(കൊച്ചവൻ -23) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ഇരുവരെയും നാടുകടത്തിയിരുന്നു. എന്നാൽ, പ്രതികൾ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ വി. വിദ്യ, സി.പി.ഒമാരായ പ്രവീനോ, പി.ആർ. സുനിൽ, അനീഷ്, രാകേഷ്, ജോജി, സോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.