Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോ​ട്ട​യം ജില്ലയിലെ...

കോ​ട്ട​യം ജില്ലയിലെ മൂന്ന്​ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് 30ന്​

text_fields
bookmark_border
voters
cancel

കോ​ട്ട​യം: ജി​ല്ല​യി​ലെ മൂ​ന്ന്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഈ​മാ​സം 30ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ചെ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടി​ക്കു​ന്ന് (ഒ​ന്നാം വാ​ർ​ഡ്), പ​ന​ച്ചി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​ൻ​തു​രു​ത്ത് (20ാം വാ​ർ​ഡ്), വാ​ക​ത്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ങ്ങ​ന്താ​നം (11ാം വാ​ർ​ഡ്) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​വ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 49 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ൽ 30ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു. വി​ജ്ഞാ​പ​നം ജൂ​ലൈ നാ​ലി​ന് പു​റ​പ്പെ​ടു​വി​ക്കും.

നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ജൂ​ലൈ നാ​ലു​മു​ത​ൽ 11 വ​രെ സ​മ​ർ​പ്പി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 12ന് ​ന​ട​ത്തും. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15. വോ​ട്ടെ​ണ്ണ​ൽ ജൂ​ലൈ 31ന് ​രാ​വി​ലെ 10ന്​ ​ന​ട​ക്കും. മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം ജൂ​ലൈ ര​ണ്ട് മു​ത​ൽ നി​ല​വി​ൽ വ​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ള്ള ജി​ല്ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടു​വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​ണ്. എ​ന്നാ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം മു​ഴു​വ​നും ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ത​ത് വാ​ർ​ഡു​ക​ളി​ലു​മാ​ണ് പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​കം.

ജൂ​ലൈ ഒ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച പു​തി​യ വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. വോ​ട്ട​ർ​പ​ട്ടി​ക അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​​ന്‍റെ വെ​ബ്സൈ​റ്റി​ലും (sec.kerala.gov.in) ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PanchayatBy-Election
News Summary - The by-elections in three panchayats of the district will be held on the 30th
Next Story