മൂക്കൻപെട്ടി വനാതിർത്തിയിൽ കാമറ സ്ഥാപിച്ചു
text_fieldsഎരുമേലി: പുലി ഭീതിയിൽ കഴിയുന്ന മൂക്കൻപെട്ടി വനാതിർത്തിയിൽ വനംവകുപ്പ് കാമറ സ്ഥാപിച്ചു. ഞായറാഴ്ചയാണ് രണ്ടിടത്ത് കാമറ സ്ഥാപിച്ചത്. മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്ത് ഈറക്കൽ ജ്ഞാനകുമാറിന്റെ വീടിന്റെ പരിസരത്താണ് എരുമേലി റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാമറകൾ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ആടിനെ വന്യജീവി ആക്രമിച്ചു കൊന്നിരുന്നു. അന്നേ ദിവസം വൈകീട്ട് നാട്ടുകാരിൽ ചിലർ പുലിയെ കണ്ടതായും പറയുന്നു. പുലിയുടേതിന് സമാനമായ കാൽപാടുകൾ സമീപത്ത് കണ്ടെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ, വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കാമറയിൽ പുലിയുടെ സാന്നിധ്യം ഉറപ്പായാൽ കൂട് സ്ഥാപിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.