ഓട്ടത്തിനിടെ കാറിന് തീപിടിച്ചു
text_fieldsതലയോലപ്പറമ്പ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. കാറിെൻറ എൻജിൻ ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നതുകണ്ട് ഡ്രൈവർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ശനിയാഴ്ച ഉച്ചക്ക് 12മണിയോടെ നീർപ്പാറ-ബ്രഹ്മമംഗലം റോഡിലാണ് സംഭവം. ബ്രഹ്മമംഗലം കടുവമൻസിലിൽ ചാക്കോ (55) ഉടൻ ഡോർ തുറന്ന് പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവസമയത്ത് ഇതുവഴി പോകുകയായിരുന്ന ഡി.വൈ.എഫ്.ഐ തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്‍റ് ജിതിൻ ബോസ് സമീപത്തെ വീട്ടിലെ കൃഷിക്ക് നനക്കുന്ന ഹോസെടുത്ത് വെള്ളം ശക്തിയായി പമ്പുചെയ്ത് തീ അണച്ചുകൊണ്ടിരുന്നു. കടുത്തുരുത്തിയിൽനിന്ന് അഗ്നിരക്ഷസേന ഓഫിസർ സന്തോഷിെൻറ നേതൃത്വത്തിൽ ഫയർമാന്മാരായ രഞ്ജിത്, അനൂപ് കൃഷ്ണൻ, മഹേഷ്, ടിജോ, മനോഹരൻ എന്നിവരും വൈക്കം ഫയർ യൂനിറ്റും എത്തിയാണ് തീ പൂർണമായി കെടുത്തിയത്. സംഭവത്തെ തുടർന്ന് 30 മിനിറ്റോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പെട്രോൾ ടാങ്കിൽനിന്ന് ഇന്ധനം ലീക്കായതാണ് തീപിടിക്കാൻ കാരണമായത്. കാർ പൂർണമായി കത്തിനശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.