രാജീവ് ഗാന്ധിയുടെ ഓർമകളെ പോലും കേന്ദ്രം ഭയപ്പെടുന്നു –ഉമ്മൻ ചാണ്ടി
text_fieldsകോട്ടയം: രാജീവ്ഗാന്ധിയുടെ ഓർമകളെ പോലും ഭയപ്പെടുന്നതുകൊണ്ടാണ് പരമോന്നത കായിക ബഹുമതിയുടെ പേരു മാറ്റുവാൻ ബി.ജെ.പി. സർക്കാർ തീരുമാനിച്ചതെന്ന് ഉമ്മൻ ചാണ്ടി. ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 ാം ജന്മദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തീരാജ് നഗര പാലിക നിയമമാണ് അധികാര വികേന്ദ്രീകരണത്തിെൻറ അടിസ്ഥാന ശില. രാജീവ് ഗാന്ധി പാർലമെൻറിൽ അവതരിപ്പിച്ച പഞ്ചായത്ത് രാജ് നിയമം ഇടതുപക്ഷവും ബി.ജെ.പി.യും ചേർന്ന് പരാജയപ്പെടുത്തിയെങ്കിലും പിന്നീട് അധികാരത്തിൽ വന്ന കോൺഗ്രസ് ഗവൺമെൻറ് ഈ നിയമം യാഥാർഥ്യമാക്കിയതാണ് രാജ്യപുരോഗതി ത്വരിതപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി. പ്രസിഡൻറ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി. ജോസഫ്, അഡ്വ.ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, നഗരസഭാ ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, രാധാ.വി.നായർ, ഫിൽസൺമാത്യൂസ്, ബിജു പുന്നത്താനം, മോഹൻ.കെ.നായർ, എ.കെ. ചന്ദ്രമോഹൻ, എം.പി. സന്തോഷ് കുമാർ, ഷിൻസ് പീറ്റർ, യൂജിൻ തോമസ്, ജോമോൻ ഐക്കര, സിബി ചേനപ്പാടി, ജോണി ജോസഫ്, നന്തിയോട് ബഷീർ, ബോബൻ തോപ്പിൽ, ബാബു.കെ.കോര തുടങ്ങിയവർ സംസാരിച്ചു.
പൊൻകുന്നം: രാജീവ് ഗാന്ധിയുടെ ജന്മദിനം ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ.അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജയകുമാർ കുറിഞ്ഞിയിൽ അധ്യക്ഷത വഹിച്ചു. വിവിധ വാർഡുകളിൽ പി.എൻ. ദാമോദരൻ പിള്ള, സി.ജി. രാജൻ, സനോജ് പനക്കൽ, ജോർജ് വി. തോമസ്, സേവ്യർ മൂലകുന്ന്, നിസാർ അബ്ദുള്ള, ഇന്ദുകല എസ്. നായർ, കെ.ആർ. അജിത്, ബിനീഷ് ചെറുവള്ളി, പള്ളം മോഹൻ, ബിജു മുണ്ടുവേലികുന്നേൽ, ആസാദ് എസ്. നായർ, പി.പി. ജോസ്, എസ്.ടി. ജോസഫ്, അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.
പാലാ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മദിനാചരണം കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി സമുചിതമായി ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പ്രഫ. സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എസ്. തോമസ്, ബിബിൻ രാജ്, അഡ്വ. ജോൺസി നോബിൾ, വി.സി. പ്രിൻസ്, രാഹുൽ പി.എൻ.ആർ, തോമസുകുട്ടി നെച്ചിക്കാട്ട്, മാത്യു കണ്ടത്തിപ്പറമ്പിൽ, ബിനോയി കണ്ടത്തിൽ, മാത്യു അരീക്കൽ, സജോ വട്ടക്കുന്നേൽ, അർജുൻ സാബു, റെജി നെല്ലിയാനി, അലക്സ് ചാരംതൊട്ടിയിൽ, കിരൺ അരീക്കൽ, അലോഷി റോയി, ടോമി നെല്ലിക്കൽ, ടോണി ചക്കാലയിൽ, സത്യനേശൻ തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു.
വൈക്കം: ബ്ലോക്ക് കോൺഗ്രസ് ഭവനിൽ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിെൻറ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും സമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡൻറ് അക്കരപ്പാടം ശശിയുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ നേതാക്കളായ അബ്ദുസ്സലാം റാവുത്തർ, ഷാജി വല്ലൂത്തറ, പി.ഡി. ഉണ്ണി, വൈക്കം ജയൻ, കെ.പി. ശിവജി, കെ.കെ. സജിവോത്തമൻ, ജോർജ് വർഗീസ്, ടി.വി.മോഹനൻ , ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.
രാമപുരം: കോണ്‍ഗ്രസ്(ഐ) രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധി ജന്മദിനം ആചരിച്ചു. മണ്ഡലം പ്രസിഡൻറ് മോളി പീറ്റര്‍ പുഷ്പാര്‍ച്ചന നടത്തി. കെ.കെ. ശാന്താറാം, എ.ജെ. ദേവസ്യ, സജി വരളിക്കര, ജോസഫ് അല്‍ഫോന്‍സാ ദാസ്, ബെന്നി താന്നിയില്‍, ലിജോ ഇരുമ്പുഴിയില്‍, രാജപ്പന് പുത്തന്മ്യാലില്, സുനില്‍ സ്റ്റീഫന്‍, സി.ടി. രാജന് എന്നിവര്‍ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.