12 പേരെ കടിച്ചു പരിക്കേൽപിച്ച നായെ പിടികൂടി; പത്തുദിവസം കൂട്ടിൽ നിരീക്ഷിക്കും
text_fieldsമറവൻതുരുത്ത്: മറവൻതുരുത്തിൽ 12 പേരെ കടിച്ചു പരിക്കേൽപിച്ച തെരുവുനായെ പിടികൂടി. ഞായറാഴ്ച രാവിലെ 9.30ഓടെ നായെ പിടികൂടുന്നതിൽ പരിശീലനം നേടിയവരുടെ നേതൃത്വത്തിലാണ് ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ ഇതിനെ വലയിലാക്കിയത്. തുടർന്ന് മറവൻതുരുത്ത് പഞ്ചായത്ത് ഗ്രൗണ്ടിലെ കൂട്ടിലേക്ക് മാറ്റി.
പിടികൂടുന്നതിനിടെ നായ് ആദ്യം വല പൊട്ടിച്ചു പുറത്തുചാടി. വലയുടെ ഏതാനും കണ്ണികൾ തകർത്ത നായെ ഏറെ ബുദ്ധിമുട്ടിയാണ് ഒടുവിൽ ഇരുമ്പുകൂട്ടിലാക്കിയത്. ഇനി പത്തു ദിവസം നായെ നിരീക്ഷിക്കും. ഞായറാഴ്ച രാവിലെ പിടികൂടുന്നതിന് മുമ്പും നായ് രണ്ടു പേരെ കടിച്ചു.
രാവിലെ പ്രദേശവാസിയായ നികർത്തിൽ മധുവിനെ (42) കടിച്ചു പരിക്കേൽപിച്ച നായ് പിന്നീട് വെള്ളൂരിലേക്ക് പോകാൻ ഭർത്താവുമൊന്നിച്ച് ബൈക്കിൽ വന്ന പൂച്ചാക്കൽ സ്വദേശിനിയായ യുവതിയുടെ കാലിലും കടിച്ചു. നായുടെ ആക്രമണത്തെ തുടർന്ന് യുവതി ബൈക്കിൽനിന്ന് വീണു.
കടിയേറ്റ സുനിലിനെയും പൂച്ചാക്കൽ സ്വദേശിനിയെയും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.തിങ്കളാഴ്ച മുതൽ മറവൻതുരുത്തിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.