കള്ള് ഷാപ്പിലെത്തിയ എക്സൈസുകാരെ മദ്യപർ തടഞ്ഞു
text_fieldsകരിപ്പൂത്തട്ട്: കള്ള് ഷാപ്പിലെത്തിയ ഏറ്റുമാനൂർ റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥരെ മദ്യപർ തടഞ്ഞുവെച്ചു.തങ്ങൾ കുടിക്കുന്ന കള്ള് പരിശോധിക്കാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പതിനഞ്ചോളം വരുന്ന മദ്യപസംഘം ഷാപ്പിൽ തടഞ്ഞത്.
വെള്ളിയാഴ്ച വൈകീട്ട് എഴു മണിയോടെ പിണഞ്ചിറക്കുഴി 41ആം നമ്പർ കള്ള് ഷാപ്പിലാണ് സംഭവം. ജി. ജയകുമാർ എന്നയാളാണ് ലൈസൻസി. എക്സൈസ് ഉദ്യോഗസ്ഥർ ഈ ഷാപ്പിലെ സ്ഥിരം സന്ദർശകരാണെന്നും പടി വാങ്ങാൻ എത്തുന്നതാണെന്നും നാട്ടുകാർ ആരോപിച്ചു.
വെള്ളിയാഴ്ച വൈകീട്ടും ഇവർ മാനേജരുടെ കൗണ്ടറിൽ കയറി ഏതാനും മിനിറ്റുകൾക്കുശേഷം പുറത്തേക്കിറങ്ങുമ്പോഴാണ് ഷാപ്പിൽ കുടിച്ചുകൊണ്ടിരുന്നവർ ബഹളവുമായി ഉദ്യോഗസ്ഥരെ തടഞ്ഞത്. കള്ളിൽ മായമാണെന്നും പരിശോധിച്ചശേഷം പോയാൽ മതിയെന്നും ആവശ്യപ്പെട്ടു. പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ തങ്ങളുടെ കൈവശമില്ലെന്നും രണ്ടു ദിവസങ്ങൾക്കുള്ളിൽ പരിശോധിക്കാമെന്ന ഉറപ്പുനൽകിയും ഉദ്യോഗസ്ഥർ മദ്യപരുടെ ഇടയിൽനിന്ന് തടിതപ്പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.