മൂവാറ്റുപുഴയിലെ അഞ്ചുവയസ്സുകാരിയെ ഗൈനക്കോളജി വിഭാഗം പരിശോധിച്ചു
text_fieldsകോട്ടയം: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുവയസ്സുകാരിയെ ഗൈനകോളജി വിഭാഗം പരിശോധനക്ക് വിധേയമാക്കി. പരിശോധനഫലം തിങ്കളാഴ്ച ലഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മാർച്ച് 27നാണ് അസം സ്വദേശികളും മൂവാറ്റുപുഴയിൽ വാടകക്ക് താമസിക്കുന്നവരുമായ ദമ്പതികളുടെ അഞ്ചുവയസ്സുള്ള കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടൽ പൊട്ടി സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും ഉണ്ടായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.
കുട്ടിയുടെ പിതാവിനെയും കുട്ടിയെ ഇപ്പോൾ ആശുപത്രിയിൽ പരിചരിക്കുന്ന രണ്ടാനമ്മയെയും ചോദ്യംചെയ്തെങ്കിലും പരിക്കിെൻറ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് പരിക്കിെൻറ ഉറവിടം കണ്ടെത്താൻ ഗൈനകോളജി, ഫോറൻസിക്, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിലെ മുതിർന്ന ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത്.
എന്നാൽ, രണ്ടാമത് കൂടിയ മെഡിക്കൽ ബോർഡാണ്, ദ്വിഭാഷിയുടെ സഹായത്തോടെ കുട്ടിയോട് സംസാരിക്കുകയും വിദഗ്ധ പരിശോധന നടത്തുകയും ചെയ്തത്. ഇതിെൻറ ഫലം തിങ്കളാഴ്ചയേ അറിയാൻ കഴിയൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.