ആതിഥേയത്വവും കിരീടവും ; അരവിന്ദ വിദ്യാമന്ദിരത്തിന് ഇരട്ടി മധുരം
text_fieldsപള്ളിക്കത്തോട്: സി.ബി.എസ്.ഇ സഹോദയ സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണപ്പോൾ കിരീടം നേടിയ ആതിഥേയരായ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിന് ഇരട്ടി മധുരം.
ആതിഥേയത്വം വഹിക്കാനും ആദ്യമായി കിരീടം നേടാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് അരവിന്ദയിലെ വിദ്യാർഥികളും അധ്യാപകരും. തുടക്കംമുതൽ തുടർച്ചയായ മൂന്ന് ദിവസവും ആധിപത്യം പുലർത്തിയായിരുന്നു ആതിഥേയരുടെ മുന്നേറ്റം.
കലോത്സവത്തിൽ മത്സരം നടന്ന 137 ഇനങ്ങളിലും അരവിന്ദയിലെ കുട്ടികൾ മാറ്റുരച്ചു. ഗ്രാമീണ മേഖലയിലെ സ്കൂൾ ആദ്യമായാണ് സി.ബി.എസ്.ഇ കലോത്സവത്തിൽ കിരീടം ചൂടിയതെന്ന പ്രത്യേകതയുണ്ട്. നാലുമാസമായി നടന്ന ചിട്ടയായ കലാപരിശീലനമാണ് സ്കൂളിന്റെ തിളക്കമാർന്ന നേട്ടത്തിലെത്തിച്ചത്.
കിരീടം നേടിയ സ്കൂൾ വിദ്യാർഥികളെയും അധ്യാപകരെയും അരവിന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബി. അനിൽ, സ്കൂൾ മാനേജർ പി.ആർ. സുഭാഷ്, പ്രിൻസിപ്പൽ ആർ.സി. കവിത, ക്ഷേമസമിതി പ്രസിഡന്റ് അനീഷ് ആനിക്കാട്, മാതൃസമിതി പ്രസിഡന്റ് ഡോ. പ്രീത ആർ. പിള്ള എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.