അപകടക്കെണിയൊരുക്കി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, സുരക്ഷയൊരുക്കാതെ അധികൃതരും
text_fieldsകോട്ടയം: എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന നിലയിൽ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്; അപകടങ്ങൾ നിത്യസംഭവമായിട്ടും സുരക്ഷാമുന്നൊരുക്കങ്ങൾ ഏർപ്പെടുത്താതെ ഒളിച്ചുകളിച്ച് അധികൃതരും. അത്തരം പാളിച്ചയാണ് ചൊവ്വാഴ്ച ഒരു ജീവൻ കവർന്നതും. നവീകരിച്ച സ്റ്റാൻഡിലെ പാര്‍ക്കിങ് സംവിധാനത്തിലെ പോരായ്മകള്‍ നേരത്തേ തന്നെ ചര്‍ച്ചായിരുന്നു. പലപ്പോഴും തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്.
സ്റ്റാൻഡ് നവീകരിച്ച ശേഷം ആദ്യമായാണ് ഒരാള്‍ക്ക് ജീവന് നഷ്ടമായ അപകടമുണ്ടായത്. എന്നാൽ, പരിക്കേൽക്കുന്ന അപകടങ്ങൾ നിത്യസംഭവമാണ്. ബസുകൾ കൂട്ടി ഉരസുന്നതുൾപ്പെടെ പതിവാണ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്ക് ഇടതടവില്ലാതെ ബസുകൾ വന്നുപോകുന്ന പ്രധാനപ്പെട്ട സ്റ്റാൻഡാണിത്. എന്നാൽ, അതിന്റെ ഗൗരവം അധികൃതർ കൈക്കൊണ്ടിട്ടില്ലെന്ന നിലയിലാണ് കാര്യങ്ങൾ.
പലയിടങ്ങളിലായാണ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. പുറപ്പെടാനുള്ള ബസുകള്‍ സ്റ്റാൻഡിന്റെ മുൻ ഭാഗത്ത് നിര്‍ത്തിയിടും. ഇതിനിടയിലൂടെയും യാത്രക്കാര്‍ ബസ് കാത്തു നില്ക്കുന്നതിനിടയിലൂടെയും ബസുകള്‍ പാഞ്ഞുവരുന്നതും അപകടങ്ങള്‍ക്കു കാരണമാകാറുണ്ട്. പലപ്പോഴും യാത്രക്കാര്‍ ഓടിരക്ഷപ്പെടുകയാണ് പതിവ്.
ഏറെ തിരക്കുന്ന പ്രധാനവീഥിയിൽനിന്നാണ് ബസുകൾ സ്റ്റാഡിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കിറങ്ങുന്നതും. ഇവിടെ സൂചന ബോർഡുകളോ, സിഗ്നൽ സംവിധാനമോ ഇല്ല. അതിനാൽ തന്നെ റോഡിലൂടെ പോകുന്ന വാഹനങ്ങളും അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്. സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യുത്തോന്നുംപടിയാണ്. കൃത്യമായി പാർക്ക് ചെയ്യാൻ സെക്യൂരിറ്റി ജീവനക്കാർ നിർദേശിച്ചാലും ഭൂരിപക്ഷം ഡ്രൈവർമാരും അവഗണിക്കുകയാണ്.
ശബരിമല സീസണായതിനാൽ സ്റ്റാൻഡിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, അതിനനുസരിച്ച സുരക്ഷാക്രമീകരണവും ഏർപ്പെടുത്തിയില്ല. യാത്രക്കാർക്ക് ഇരിക്കാനുള്ള സ്ഥലം മുഴുവൻ കടകൾക്ക് വാടകക്ക് നൽകിയ അവസ്ഥയാണ്. നിർമാണത്തിലെ ഘടനാപ്രശ്നം, അനധികൃത പാർക്കിങ്, റോഡ് കൈയേറിയുള്ള രാത്രി കച്ചവടം തുടങ്ങിയവ ഇവിടെ അപകടക്കെണി സൃഷ്ടിക്കുകയാണ്. എന്നാൽ, അനധികൃത പാർക്കിങ്, കച്ചവടം എന്നിവ പൊലീസും മുനിസിപ്പൽ അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.