മുൻഗണന റേഷൻ കാർഡിൽനിന്ന് മരിച്ചവരുടെ പേര് നീക്കണം
text_fieldsകോട്ടയം: മരിച്ചവരുടെ പേര് മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഓൺലൈനായി അപേക്ഷ നൽകി പേര് നീക്കണമെന്ന് ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശംവെക്കുന്നവർ താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം.
സർക്കാർ-അർധസർക്കാർ-പൊതുമേഖല-സഹകരണ സ്ഥാപന ജീവനക്കാർ, അധ്യാപകർ, സർവിസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ്-നാല് തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായനികുതി നൽകുന്നവർ, മാസം 25,000 രൂപക്ക് മുകളിൽ വരുമാനമുള്ളവർ, സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുള്ളവർ (പട്ടികവർഗക്കാർ ഒഴികെ), നാലു ചക്രവാഹനം സ്വന്തമായി ഉള്ളവർ (ഏക ഉപജീവനമാർഗമായ ടാക്സി ഒഴികെ), വിദേശ ജോലിയിൽനിന്നോ സ്വകാര്യ സ്ഥാപനത്തിൽനിന്നോ 25,000 രൂപ മാസവരുമാനമുള്ള കുടുംബാംഗം ഉള്ളവർ, സ്വന്തമായി 1000 ചതുരശ്ര അടിക്കുമേലുള്ള വീട്, ഫ്ലാറ്റ് ഉള്ളവർ എന്നിവർ താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ട് കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം. ഫോൺ: 0481 2421660, 9188527646.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.