കുഴികൾ നിറഞ്ഞ് നെല്ലിക്കുന്ന്-കെഴുവംകുളം റോഡ്
text_fieldsമറ്റക്കര: അകലക്കുന്നം പഞ്ചായത്ത് രണ്ടാം വാർഡിലെ നെല്ലിക്കുന്ന്-കെഴുവംകുളം റോഡ് തകർച്ചയിൽ. റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. നാട്ടുകാർ നിരന്തരം പരാതി ഉയർത്തിയതോടെ ഈ കുഴികളിൽ അധികൃതർ മെറ്റൽ നിറച്ചു. ഇതിപ്പോൾ ഇരട്ടി ദുരിതമായിരിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു. മെറ്റൽ ഇളകി റോഡിൽ നിരന്നിരിക്കുകയാണ്. ഇത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഭാഗ്യംകൊണ്ടാണ് പലരും ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപെടുന്നത്.
ടാർ ചെയ്യാനോ മെറ്റലുകൾ മാറ്റാനോ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു. മഴ ശക്തമായാൽ വലിയ അപകടങ്ങൾക്ക് ഇടയാകുമെന്ന ആശങ്കയുമുണ്ട്. അറ്റകുറ്റപ്പണി നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. അറ്റകുറ്റപ്പണിക്കായി റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റലുകളും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇതും റോഡിലേക്ക് പരന്ന നിലയിലാണ്. ഇതിൽ തെന്നിയും അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
വലിയ ഇറക്കവും വളവും ഉള്ളതിനാൽ ഇത് വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. അധികൃതർ ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.