മലിനജലം പുഴയിലേക്ക് അരിമില്ലിന് പിഴ ചുമത്തി പഞ്ചായത്ത്
text_fieldsആർപ്പൂക്കര: മലിനജലം പുഴയിലേക്കൊഴുക്കിയതിന് റാണി റൈസിന് ആർപ്പൂക്കര പഞ്ചായത്ത് പിഴ ചുമത്തി. 10,000 രൂപയാണ് പിഴ ചുമത്തിയത്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പഞ്ചായത്തിന്റെ പ്രത്യേക സ്ക്വാഡിന്റെ പരിശോധനയെ തുടർന്നാണ് നടപടി. വർഷങ്ങളായി ഈ സ്ഥാപനം അരിമില്ലിൽ നിന്നുള്ള മാലിന്യം മീനച്ചിലാറിന്റെ കൈവഴിയിലേക്ക് ഒഴുക്കിവിടുന്ന രീതിയാണ് സ്വീകരിച്ചുവന്നിരുന്നതെന്ന് പറയപ്പെടുന്നു.
ഇതുമൂലം തോട്ടിലെ വെള്ളം കറുത്തു. വേനൽക്കാലമാകുമ്പോൾ നദിയിലെ ജലനിരപ്പ് താഴുകയും മലിനജലം തോട്ടിലൂടെ ഒഴുകി പുലിക്കുട്ടിശ്ശേരി ഭാഗത്ത് എത്തിച്ചേരുകയും ചെയ്യും. വേലിയേറ്റ സമയത്ത് മലിനജലം കുടമാളൂർ പമ്പുഹൗസ് പരിസരത്ത് എത്തും. ഇവിടെനിന്ന് പമ്പുചെയ്യുന്ന വെള്ളമാണ് പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളും കുടിക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്.
കൂടാതെ, ആറ്റിൽ ഇറങ്ങി കുളിക്കുന്ന തദ്ദേശവാസികൾക്ക് ദേഹം മുഴുവൻ ചൊറിച്ചിലും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായും ആക്ഷേപമുണ്ട്. പരിശോധനകൾ തുടരുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.