പെരുമാറ്റച്ചട്ടലംഘനം കണ്ടെത്താന്‍ സ്ക്വാഡിറങ്ങി
text_fieldsകോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണങ്ങള്‍ മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ചാണോയെന്നു പരിശോധിക്കുന്നതിനായി ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകളുടെ പരിശോധന തുടങ്ങി. നിലവില്‍ നാലു സ്ക്വാഡുകളിലായി 12 പേരാണ് പ്രവര്‍ത്തിക്കുന്നത്.
16 മുതല്‍ എട്ട് സ്ക്വാഡുകളെ നിയോഗിക്കും. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റുകള്‍, പൊതുയോഗങ്ങള്‍ എന്നിവ മാതൃകാപെരുമാറ്റച്ചട്ടം പാലിച്ചാണോ സംഘടിപ്പിക്കുന്നതെന്നും പരിശോധിക്കും. പൊതുസ്ഥലങ്ങളില്‍ പ്രചാരണ പോസ്റ്ററുകളും ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്.
മാതൃക പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലമുടമയുടെ അനുമതിയില്ലാതെ സ്വകാര്യ ഇടങ്ങളിലും സ്ഥാപിച്ച രാഷ്ട്രീയ സ്വഭാവമുള്ള പ്രചാരണ സാമഗ്രികള്‍ സ്ക്വാഡുകള്‍ നീക്കും. ചെലവ് ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കുന്നതിന് നടപടി സ്വീകരിക്കും. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റാണ് ആന്റി ഡീഫേസ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സ്ക്വാഡുകള്‍ക്ക് പരിശീലനം
കോട്ടയം: പുതുപ്പള്ളി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ക്വാഡുകള്‍ക്ക് പരിശീലനം നല്കി. ഫ്ലൈയിങ് സ്ക്വാഡ്, ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. മാതൃക പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തല്‍, പണം, മദ്യം എന്നിവ നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകര്‍ക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം, ആയുധങ്ങള്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയ ലംഘനങ്ങള്‍ കണ്ടെത്തി കൃത്യമായ ഇടപെടലുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട പരിശീലനമാണ് നല്‍കിയത്. ഫിനാന്‍സ് ഓഫിസര്‍ എസ്.ആര്. അനില്‍കുമാര്‍, ചങ്ങനാശ്ശേരി തഹസില്‍ദാര്‍ നിജു കുര്യന് എന്നിവര്‍ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.